Follow KVARTHA on Google news Follow Us!
ad

'ലൗ ജിഹാദ് ':മുസ്ലീം യുവാവിന് മകളെ വിവാഹം കഴിപ്പിച്ചു കൊടുക്കാന്‍ തയ്യാര്‍- പെണ്‍കുട്ടിയുടെ പിതാവ്

മുസ്ലീം യുവാവിന് മകളെ വിവാഹം കഴിപ്പിച്ചു കൊടുക്കാന്‍ തയ്യാറെന്ന് ലൗ ജിഹാദ് പെണ്‍കുട്ടിയുടെ New Delhi, Politics, Allegation, Complaint, Police, Jail, Protection, National,
ഡെല്‍ഹി: (www.kvartha.com 18.10.2014) മുസ്ലീം യുവാവിന് മകളെ വിവാഹം കഴിപ്പിച്ചു കൊടുക്കാന്‍ തയ്യാറെന്ന്   പ്രമാദമായ 'ലൗ ജിഹാദ് '  സംഭവത്തിലെ പെണ്‍കുട്ടിയുടെ പിതാവ്. സംഘ്പരിവാറിന്റെ ലവ് ജിഹാദ് പ്രചാരണത്തിനെതിരെ പെണ്‍കുട്ടിയുടെ പിതാവ് ആഞ്ഞടിച്ചു. തന്റെ മകളുടെ മുസ്ലീം യുവാവുമായുള്ള പ്രണയത്തെച്ചൊല്ലി കോലാഹലമുണ്ടാക്കിയത് ചില രാഷ്ട്രീയ പാര്‍ട്ടികളാണെന്നും അവര്‍ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി തന്റെയും കുടുംബത്തിന്റെയും സ്വകാര്യത ഇല്ലാതാക്കിയെന്നും പിതാവ് നരേന്ദ്ര ത്യാഗി ആരോപിച്ചു.

മകളുടെ ആഗ്രഹം  സാധിച്ചുകൊടുക്കാന്‍ താന്‍ തയാറാണ്. ഇനി  ഇതേച്ചൊല്ലി ആരും പ്രശ്‌നങ്ങളുണ്ടാക്കരുതെന്നും ത്യാഗി കൂട്ടിച്ചേര്‍ത്തു. ലവ് ജിഹാദ് വിവാദം ആളിക്കത്തിക്കാന്‍ വേണ്ടി പിതാവും വീട്ടുകാരൂം നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് താന്‍ കാമുകനായ കലീം എന്ന മുസ്ലിം യുവാവിനെതിരെ പരാതി നല്‍കിയതെന്ന് മീറത്ത് പെണ്‍കുട്ടി  മജിസ്‌ട്രേറ്റിന്  മുമ്പാകെ മൊഴി നല്‍കിയിരുന്നു.

തന്റെ കാമുകനെതിരെ കള്ള പരാതി നല്‍കിയതിന്റെ പേരില്‍ പിതാവിന് ചില രാഷ്ട്രീയ നേതാക്കള്‍  പണം നല്‍കിയെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവിന് പണം നല്‍കിയിരുന്നുവെന്ന് ഒരു പ്രാദേശിക ബി.ജെ.പി നേതാവ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം അനുഭവിക്കുന്ന  ദാരിദ്ര്യത്തെ തുടര്‍ന്നാണ് താന്‍ പണം നല്‍കിയതെന്നാണ് നേതാവ് നല്‍കിയ വിശദീകരണം.

അതേസമയം താന്‍ ഇപ്പോള്‍ സത്യം പറഞ്ഞതിനെ തുടര്‍ന്ന് തനിക്ക് സ്വന്തം കുടുംബത്തില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് കാട്ടി പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതേതുടര്‍ന്ന് പിതാവിനെതിരെ പോലീസ് കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് മകളുടെ പ്രണയത്തിന് താന്‍ എതിരല്ലെന്നും രാഷ്ട്രീയക്കാരാണ് പ്രശ്‌നം വഷളാക്കുന്നതെന്നും ആരോപിച്ച് പിതാവ് രംഗത്തെത്തിയത്. പെണ്‍കുട്ടി ഇപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നാരീഭവന്റെ സംരക്ഷണത്തില്‍ കഴിയുകയാണ്.

തെരഞ്ഞെടുപ്പില്‍ ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പെടെയുള്ളവര്‍ മീറത്ത് പെണ്‍കുട്ടിയുടെ ലൗ ജിഹാദ് ഉയര്‍ത്തി കാട്ടി വോട്ട് നേടിയിരുന്നു. പെണ്‍കുട്ടിയുടെ വ്യാജ പരാതിയില്‍ അറസ്റ്റിലായ കാമുകന്‍ കലീം ഉള്‍പ്പെടെയുള്ള  എട്ടുപേര്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്.

Meerut love jihad case: Father agrees to get daughter married to accused,


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Meerut love jihad case: Father agrees to get daughter married to accused, New Delhi, Politics, Allegation, Complaint, Police, Jail, Protection, National.

Post a Comment