Follow KVARTHA on Google news Follow Us!
ad

കൊച്ചി മെട്രോ ആദ്യഘട്ടത്തില്‍ തൃപ്പൂണിത്തുറയും കാക്കനാടും ഉള്‍പ്പെടും

കൊച്ചി മെട്രോ രണ്ടാം ഘട്ടമായി ഫോര്‍ട്ടു കൊച്ചിയിലേക്കും അങ്കമാലിയിലേക്കും Doctor, Kerala, Idukki, Dies, hospital, Protest, Panchayath Office, Strike, Babunagar, Ayyapan, Pregnant
കൊച്ചി:(www.kvartha.com 20.10.2014) കൊച്ചി മെട്രോ രണ്ടാം ഘട്ടമായി ഫോര്‍ട്ടു കൊച്ചിയിലേക്കും അങ്കമാലിയിലേക്കും ദീര്‍ഘിപ്പിക്കും. മെട്രോ നിര്‍മാണ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിനു ശേഷം മന്ത്രി ആര്യാടന്‍ മുഹമ്മദാണ് ഇക്കാര്യം അറിയിച്ചത്.

മെട്രോ തൃപ്പൂണിത്തുറയിലേക്കു നീട്ടുന്നത് അംഗീകരിച്ചിട്ടുണ്ട്. എക്‌സ്‌ടെന്‍ഷന്‍ ബി എന്ന നിലയില്‍ കാക്കനാടേക്കും നീട്ടും. ഇതിനു ശേഷമാവും ഫോര്‍ട്ടു കൊച്ചി, അങ്കമാലി എന്നിവിടങ്ങളിലേക്കു നീട്ടുക എന്ന് ആര്യാടന്‍ മുഹമ്മദ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. മെട്രോ നിര്‍മാണത്തിനു വേണ്ടിയുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ 19.63 കോടി രൂപ കൊച്ചി മെട്രോ മുന്‍കൂറായി നല്‍കുമെന്നും ഇതു സര്‍ക്കാരില്‍ നിന്നു പലിശ സഹിതം തിരികെ വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Doctor, Kerala, Idukki, Dies, hospital, Protest, Panchayath Office, Strike, Babunagar, Ayyapan, Pregnantമഹാരാജാസ് കോളേജ് വൈറ്റില മേഖലയില്‍ സ്ഥലമെടുക്കുന്നതിന് റെയില്‍വേയുമായി ബന്ധപ്പെട്ട് അടിയന്തര നടപടി കൊക്കൊള്ളുമെന്നും എം.ജി. റോഡിലെ ഒരു വസ്ത്രവ്യാപാര ശാലയുടെ സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവലോകന യോഗത്തിനു മുന്നോടിയായി ആലുവ, കളമശ്ശേരി, എറണാകുളം എന്നിവിടങ്ങളിലെ മെട്രോ നിര്‍മാണ പ്രദേശങ്ങളില്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി നേരിട്ടു പരിശോധന നടത്തിയിരുന്നു. ഇതുവരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സംതൃപ്തിയും പ്രകടിപ്പിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Doctor, Kerala, Idukki, Dies, hospital, Protest, Panchayath Office, Strike, Babunagar, Ayyapan, Pregnant

Post a Comment