Follow KVARTHA on Google news Follow Us!
ad

ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്... ഓണ്‍ലൈന്‍ കച്ചവടത്തിനും നികുതി വരുന്നു; ഖജനാവിനു ലാഭം, വില കൂടും

കേരളത്തില്‍ വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്ന ഓണ്‍ലൈന്‍ വ്യാപാരത്തിന് നികുതി ഏര്‍പ്പെടുത്തി Thiruvananthapuram, Kerala, Online, Malayalees, Goverment, Business, Gujarat, Mobile Phone, Complaint, Kerala To Impose Sales Tax To Online Business Too
തിരുവനന്തപുരം:(www.kvartha.com 22.10.2014) കേരളത്തില്‍ വന്‍തോതില്‍  വര്‍ധിച്ചിരിക്കുന്ന ഓണ്‍ലൈന്‍ വ്യാപാരത്തിന് നികുതി ഏര്‍പ്പെടുത്തി വരുമാനമുണ്ടാക്കാനുള്ള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുന്നു. ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, നാപ്ടോള്‍ തുടങ്ങിയ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളെ മലയാളികള്‍ ആശ്രയിക്കുന്നത് ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിലാണിത്.

പ്രതിദിനം 20 കോടി രൂപയുടെ ഓണ്‍ലൈന്‍ വ്യാപാരം കേരളത്തില്‍ നിന്നു വിവിധ സൈറ്റുകള്‍ വഴി നടക്കുന്നുവെന്നാണു കണക്ക്. അതായത് മാസത്തില്‍ 600 കോടിയുടെ വ്യാപാരം. ഇതില്‍ നിന്ന് ഒരു പൈസ പോലും നികുതി ഇനത്തില്‍ കേരള ഖജനാവിനു ലഭിക്കുന്നില്ല. ഇത് ശ്രദ്ധയില്‍പെട്ട ധനവകുപ്പ് അതുസംബന്ധിച്ച് വിശദമായി പഠിക്കാന്‍ തുടങ്ങുകയും നികുതി ഈടാക്കാനുള്ള പദ്ധതി മന്ത്രി കെ എം മാണിയുടെ അനുമതിയോടെ തയ്യാറാക്കിത്തുടങ്ങുകയും ചെയ്തു. വൈകാതെ അത് മന്ത്രിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് മന്ത്രിസഭയുടെ പരിഗണനയ്ക്കുവയ്ക്കും. മന്ത്രിസഭായോഗം ഇത് അംഗീകരിക്കുന്നതോടെ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കും. നിലവിലെ വില്പന നികുതി നിയമത്തില്‍ ചില ഭേദഗതികള്‍ മാത്രം വരുത്തിക്കൊണ്ട് ഇത് നടപ്പാക്കാന്‍ സാധിക്കും.

ഉല്‍പാദനം നടത്തുന്ന സ്രോതസില്‍ നിന്നാണ് നിശ്ചിത ശതമാനം നികുതി ഈടാക്കുക. കേരളത്തില്‍ ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്ന ഉല്പന്നങ്ങളിലേറെയും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉല്പന്നങ്ങളാണ്. അവയുടെ സ്രോതിസില്‍ നിന്നുള്ള നികുതി സംസ്ഥാന സര്‍ക്കാര്‍ ഈടാക്കാന്‍ തീരുമാനിക്കുന്നതോടെ ഓണ്‍ലൈന്‍ വ്യാപാരമേഖലയിലും വില വര്‍ധനവുണ്ടാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഉദാഹരണത്തിന് ഗുജറാത്തില്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നം കേരളത്തില്‍ വില്‍ക്കാന്‍ അവിടെ നിന്ന് ഇങ്ങോട്ട് കൊണ്ടുവരുമ്പോള്‍തന്നെ കേരളത്തില്‍ നികുതി നല്‍കുകയാണ് വേണ്ടത്. അതേ മാതൃകയില്‍ ഓണ്‍ലൈന്‍ വ്യാപാരത്തില്‍ നിന്നും നികുതി ഈടാക്കുന്നതിന്റെ പ്രായോഗിക വശങ്ങള്‍ ധനകാര്യ വകുപ്പിന്റെ ഇതുസംബന്ധിച്ച പദ്ധതി രേഖയില്‍ ഉണ്ടാകും. ഉപഭോക്താവില്‍ നിന്നല്ല, മറിച്ച് ഉല്പാദകനില്‍ നിന്നാണ് നികുതി ഈടാക്കുക. അത് സ്വാഭാവികമായും ഉല്പന്നത്തിന്റെ വിലയെ സ്വാധീനിക്കും. അതേസമയം,കേരളത്തില്‍ നിന്ന് കോടികള്‍ നേടുന്ന മറ്റു സംസ്ഥാനങ്ങളിലെ ഉല്പാദകനില്‍ നിന്നുള്ള നികുതി സംസ്ഥാന ഖജനാവിന് മുതല്‍ക്കൂട്ടാവുകയും ചെയ്യും.

മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, പെന്‍ഡ്രൈവുകള്‍, ചെരിപ്പുകള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയാണ് മുഖ്യമായും കേരളത്തിലെ ഓണ്‍ലൈന്‍ വ്യാപാര മേഖലയിലെ കച്ചവടം. ആമസോണ്‍ അന്തര്‍ദേശീയ ഓണ്‍ലൈന്‍ വ്യാപാര കുത്തകയാണ്. അവരുടെ ഇന്ത്യന്‍ പങ്കാളി വഴിയാണ് ഉല്പന്ന വില്‍പന. മറ്റു പല രാജ്യങ്ങളും ഓണ്‍ലൈന്‍ വ്യാപാരമേഖലയില്‍ നികുതി ഈടാക്കാന്‍ തുടങ്ങിയിട്ടുണ്ട്.

Thiruvananthapuram, Kerala, Online, Malayalees, Goverment, Business, Gujarat, Mobile Phone, Complaint, Kerala To Impose Sales Tax To Online Business Too

Keywords: Thiruvananthapuram, Kerala, Online, Malayalees, Goverment, Business, Gujarat, Mobile Phone, Complaint, Kerala To Impose Sales Tax To Online Business Too

Post a Comment