Follow KVARTHA on Google news Follow Us!
ad

കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവം: സ്‌കൂള്‍ തുറക്കുന്നതിന് സ്‌റ്റേ

യു.കെ.ജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടച്ചതിനെ തുടര്‍ന്ന് ഡി.പി.ഐ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട സ്‌കൂള്‍ തുറക്കാനുള്ള സ്പഷ്യല്‍
കൊച്ചി:(www.kvartha.com 20.10.2014) യു.കെ.ജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടിലടച്ചതിനെ തുടര്‍ന്ന് ഡി.പി.ഐ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട സ്‌കൂള്‍ തുറക്കാനുള്ള സ്പഷ്യല്‍ സെക്രട്ടറിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കുട്ടിയുടെ മാതാവ് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ഡി ഷശാദ്രി നായിഡുവിന്റെ ഉത്തരവ്.

ഡി.പി.ഐയുടെ ഉത്തരവ് സ്‌പെഷ്യല്‍ സെക്രട്ടറി ആര്‍ കുമാര്‍ സ്‌റ്റേ ചെയ്തതിനെ തുടര്‍ന്ന്  കുടപ്പനക്കുന്ന് ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തുറന്നിരുന്നു. ഡി.പി.ഐ ഉത്തരവിട്ട സാഹചര്യത്തില്‍ നിന്ന് വ്യത്യസ്ഥമായ അവസ്ഥ സംജാതമായിട്ടില്ലെന്നിരിക്കെ ഈ ഉത്തരവ് സ്‌റ്റേ ചെയ്ത സെക്രട്ടറിയുടെ നടപടി നീതിനിഷേധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥിയുടെ മാതാവ് എ സി സിമി കോടതിയെ സമീപിച്ചത്.

പട്ടിക്കൂട്ടില്‍ കുട്ടിയെ അടച്ചതിന്റെ ശിക്ഷയുടെ ഭാഗമായി സ്‌കൂള്‍ പൂട്ടിയിട്ടും സമ്മര്‍ദ്ധത്തിന്റെ ഫലമായി തുറക്കാന്‍ അനുമതി നല്‍കിയത് അനുവദിക്കാനാവില്ല. 16 ദിവസം അടഞ്ഞുകിടന്ന സ്‌കൂള്‍ തുറന്നതിന് പിന്നില്‍ മറ്റ് താല്‍പര്യങ്ങളുണ്ടെന്നും ഇത് അനുവദിക്കരുതെന്നും ആവശ്യപെട്ടാണ് ഹരജി. ഹരജിയില്‍ ഹൈക്കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസയച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kochi, Complaint, Court, Case, Police, Kerala, Dog, Kerala child 'kept in kennel' by principal as punishment

Post a Comment