Follow KVARTHA on Google news Follow Us!
ad

പട്ടയം തടസപ്പെടുത്താന്‍ നിഗൂഢ താല്‍പ്പര്യക്കാര്‍ ഒത്തുച്ചേരുന്നു -ജോയ്‌സ് ജോര്‍ജ് എം.പി

മലയോര കര്‍ഷകരുടെ പട്ടയവിതരണത്തിന് എക്കാലവും തടസം നിന്നിട്ടുള്ളവര്‍ വീണ്ടും Idukki, MPs, Kerala, Farmers, Joyce George MP
ഇടുക്കി: (www.kvartha.com 20.10.2014) മലയോര കര്‍ഷകരുടെ പട്ടയവിതരണത്തിന് എക്കാലവും തടസം നിന്നിട്ടുള്ളവര്‍ വീണ്ടും ഒത്തുചേരുകയാണെന്നും ഗൂഢശക്തികളുടെ സംഘടിത നീക്കത്തിനെതിരെ കര്‍ഷകര്‍ ഒന്നാകെ അണി നിരക്കുമെന്നും ജോയ്‌സ് ജോര്‍ജ് എംപി പ്രസ്താവനയില്‍ പറഞ്ഞു. കാലങ്ങളായി കൃഷിക്കാരെ പറഞ്ഞു പറ്റിച്ചും വിവിധതരത്തില്‍ ഉദ്യോഗസ്ഥന്മാരെ ഇടപെടുവിച്ച് പട്ടയം തടസപ്പെടുത്തുകയും ചുവപ്പുനാടയില്‍ കുരുക്കുകയും ചെയ്തവര്‍ ഇപ്പോള്‍ കൂടുതല്‍ ശക്തി സമാഹരിച്ച് കൃഷിക്കാര്‍ക്കെതിരെ രംഗത്ത് വരികയാണ്. ഉദ്യോഗസ്ഥരെ മുന്നില്‍നിര്‍ത്തി കര്‍ഷകര്‍ക്കെതിരെ ചരട് വലിക്കുന്ന നിഗൂഢ താല്‍പര്യക്കാരായ ഇത്തരക്കാര്‍ക്കെതിരെ വലിയ പ്രതിഷേധം മലയോരത്താകെ ഉയര്‍ന്നുവരും.

ഉപാധിരഹിത പട്ടയം കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണ്. അത് വൈകിപ്പിക്കാനും തടസപ്പെടുത്താനും ചിലര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ പ്രത്യക്ഷ സമരപരിപാടികള്‍ക്ക് രൂപം നല്‍കും.  വനഭൂമി കുടിയേറ്റം ക്രമീകരിക്കല്‍ ചട്ടമനുസരിച്ച് പട്ടയം നല്‍കുന്നതിന് യാതൊരു നിയമ തടസങ്ങളുമില്ല. 25000 ത്തിലധികം ഹെക്ടര്‍ സ്ഥലത്തിന് ഈ ചട്ടമനുസരിച്ച് പട്ടയം നല്‍കാന്‍ ഒരു തടസവുമില്ലെന്നിരിക്കെ രണ്ടായിരത്തോളം പേര്‍ക്ക് മാത്രം പട്ടയം നല്‍കുന്നതിലെ സാംഗത്യം സര്‍ക്കാര്‍ വ്യക്തമാക്കണം.

മുദ്രപത്രത്തില്‍ രജിസ്റ്റര്‍ ചെയ്ത് കൈമാറ്റം ചെയ്തിട്ടുള്ള സ്ഥലങ്ങള്‍ക്ക് മാത്രമേ പട്ടയം നല്‍കൂവെന്ന ഉദ്യോഗസ്ഥ നിലപാട് പട്ടയം നല്‍കില്ലായെന്ന് പറയുന്നതിന് തുല്യമാണ്. 1977 ന് മുമ്പ് നടന്ന കൈമാറ്റങ്ങളെല്ലാം തന്നെ വ്യക്തികളുടേതായാലും കുടുംബങ്ങളുടേതായാലും രജിസ്റ്റര്‍ ചെയ്യാത്തവയാണ്. രജിസ്റ്റര്‍ ചെയ്തില്ല എന്നതുകൊണ്ട് കൈമാറി കിട്ടിയവരുടെ ഉടമസ്ഥാവകാശം ഇല്ലാതാകുന്നില്ല. ബന്ധപ്പെട്ട എല്ലാ രേഖകളും റവന്യൂ ഓഫീസില്‍ ലഭ്യമാണ്. ഓഗസ്റ്റ് 27 ന് പുറത്തിറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാനാവില്ല. ഇത് പിന്‍വലിച്ച് പട്ടയം നല്‍കുന്നതിനുള്ള അനാവശ്യ നിബന്ധനകള്‍ ഒഴിവാക്കി പുതിയ ഉത്തരവ് ഇറക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Idukki, MPs, Kerala, Farmers, Joyce George MP. 

Post a Comment