Follow KVARTHA on Google news Follow Us!
ad

മോഷണക്കുറ്റമാരോപിച്ച് ആഫ്രിക്കന്‍ യുവാക്കളെ ജനക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചു

ജലന്ധര്‍: (www.kvartha.com 31.10.2014) മോഷണക്കുറ്റമാരോപിച്ച് ജനക്കൂട്ടവും പോലീസും ക്രൂരമായി മര്‍ദ്ദിച്ച ആഫ്രിക്കന്‍ യുവാക്കളെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. AFRICAN YOUTH, AFRICAN NATIONAL, GROCERY SHOP, THEFT, PUNJAB, RWANDA
ജലന്ധര്‍: (www.kvartha.com 31.10.2014) മോഷണക്കുറ്റമാരോപിച്ച് ജനക്കൂട്ടവും പോലീസും ക്രൂരമായി മര്‍ദ്ദിച്ച ആഫ്രിക്കന്‍ യുവാക്കളെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ബുധനാഴ്ച പഞ്ചാബിലെ ജലന്ധറിലാണ് സംഭവം നടന്നത്. ആഫ്രിക്കന്‍ പൗരന്മാരായ യുവാക്കള്‍ സമീപത്തെ കടയില്‍ നിന്നും പണം മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

ഒരു മണിക്കൂറോളം യുവാക്കളെ പോസ്റ്റില്‍ കെട്ടിയിട്ട് ജനക്കൂട്ടം മര്‍ദ്ദിച്ചു. മൂന്ന് യുവാക്കളെയാണ് മോഷണക്കുറ്റം ആരോപിച്ച് ജനകൂട്ടം പിടികൂടിയത്. റ്വാണ്ട സ്വദേശികളായ ഇറകരാമ അയായിയര്‍, ക്യുട്ടി റോജര്‍, ബുറുണ്ടി സ്വദേശിയായ സിനരിന്‍ലി അലൈന്‍, എന്നിവരായിരുന്നു യുവാക്കള്‍. എന്നാല്‍ ജനക്കൂട്ടം വളഞ്ഞതോടെ അലൈന്‍ ഓടി രക്ഷപ്പെട്ടു. 

തുടന്നായിരുന്നു ഇറകരാമയ്ക്കും സിനരിന്‍ലിക്കും മര്‍ദ്ദനമേറ്റത്. ഇരുവരുടേയും വിസ കാലാവധി കഴിഞ്ഞതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.
AFRICAN YOUTH, AFRICAN NATIONAL, GROCERY SHOP, THEFT, PUNJAB, RWANDAഅതേസമയം യുവാക്കളുടെ മര്‍ദ്ദനം വര്‍ഗീയ കുറ്റകൃത്യമാണെന്ന് വിവിധ ആഫ്രിക്കന്‍ സംഘടനകള്‍ ആരോപിച്ചു. ന്യൂഡല്‍ഹി ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് നേരെ വ്യാപക അക്രമങ്ങള്‍ അരങ്ങേറുന്നതായും സംഘടന ആരോപിക്കുന്നു.

SUMMARY: A court in Punjab on Wednesday remanded to judicial custody two Africans, who were tied to pole with a rope for an hour and beaten up by a mod and policemen for allegedly trying to steal money from a shop.

Keywords: AFRICAN YOUTH, AFRICAN NATIONAL, GROCERY SHOP, THEFT, PUNJAB, RWANDA

Post a Comment