Follow KVARTHA on Google news Follow Us!
ad

ഐ എസ് ആര്‍ ഒ ചാരക്കേസ്: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹൈക്കോടതി

ഐ എസ് ആര്‍ ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ Kochi, High Court of Kerala, CBI, ISRO, Compensation, Kerala,
കൊച്ചി: (www.kvartha.com 20.10.2014) ഐ എസ് ആര്‍ ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ ഹൈക്കോടതിയില്‍ സമര്‍പിച്ച ഹര്‍ജി പരിഗണിച്ച കോടതി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

കേസ് അന്വേഷിച്ച സിബിഐ  ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് വര്‍ഷങ്ങളോളം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ ആയിരുന്ന നമ്പി നാരായണനെ കേസില്‍ കുറ്റവിമുക്തനാക്കിയിരുന്നു. സിബിഐയുടെ  ആവശ്യം കൂടി പരിഗണിച്ചാണ് ഇപ്പോള്‍ ഹൈക്കോടി ഇത്തരം നിര്‍ദേശം മുന്നോട്ടു വെച്ചത്.

മൂന്നു മാസത്തിനകം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. അതേസമയം കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരില്‍ പലരും വിരമിച്ചു കഴിഞ്ഞെന്നും മറ്റുള്ളവര്‍  തസ്തിക മാറി  പ്രവര്‍ത്തിക്കുകയാണെന്നും  അതുകൊണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ  നിലപാട് തള്ളിക്കൊണ്ടാണ് കോടതിയുടെ  ഉത്തരവ്.

സിബി മാത്യൂസ്, വിജയന്‍, ജോഷ്വ തുടങ്ങിയ ഉദ്യോഗസ്ഥരായിരുന്നു ചാരക്കേസ് അന്വേഷിച്ചത്. ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഉദ്യോഗസ്ഥര്‍ക്ക്  മേല്‍കോടതിയെ സമീപിക്കാവുന്നതാണ്.  സര്‍ക്കാരിനും മേല്‍ക്കോടതിയെ സമീപിക്കാവുന്നതാണ്.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ പീഡനത്തിനിരയായ നമ്പി നാരായണന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവു പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ  ഇടക്കാല നഷ്ടപരിഹാരത്തുകയില്‍ നിന്നും പകുതി കോര്‍ട്ട് ഫീയായി നല്‍കണമെന്ന കീഴ്‌കോടതി ഉത്തരവും നേരത്തെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

Kochi, High Court of Kerala, CBI, ISRO,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മഞ്ചേശ്വരത്ത് യുവാക്കള്‍ തമ്മില്‍ സംഘട്ടനം; എം.എസ്.എഫ് നേതാവ് ഉള്‍പെടെ 3 പേര്‍ ആശുപത്രിയില്‍
Keywords: Kochi, High Court of Kerala, CBI, ISRO, Compensation, Kerala.

Post a Comment