Follow KVARTHA on Google news Follow Us!
ad

വ്യഭിചാരക്കുറ്റത്തിന് യുവതിയെ കല്ലെറിഞ്ഞു കൊല്ലുന്ന വീഡിയോ ഐ എസ് ഐ എസ് പുറത്തുവിട്ടു

വീണ്ടും ഐ എസ് ഭീകരരുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായി. യുവതിക്ക് മേല്‍ വ്യഭിചാരക്കുറ്റമാരോപിBaghdad, Terrorists, Daughter, Mobil Phone, Stone Pelting, World,
ബാഗ്ദാദ്: (www.kvartha.com 23.10.2014) വീണ്ടും ഐ എസ്  ഐ എസ്  ഭീകരരുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായി. യുവതിക്ക് മേല്‍ വ്യഭിചാരക്കുറ്റമാരോപിച്ച് കല്ലെറിഞ്ഞുകൊല്ലുന്ന വീഡിയോ ദൃശ്യങ്ങളാണ് ഐ.എസ് ഐ എസ് ഭീകരര്‍ പുറത്തുവിട്ടിരിക്കുന്നത്. സിറിയന്‍ നഗരമായ ഹമയിലാണ് സംഭവം. യുവതിയുടെ പിതാവിന്റെ നേതൃത്വത്തിലാണ് വ്യഭിചാരിണിയായ മകളുടെ ശിക്ഷ നടപ്പാക്കിയത്.

യുവതിയുടെ കൈകള്‍ ശരീരത്തോട് ചേര്‍ത്തുകെട്ടി ആള്‍ക്കൂട്ടത്തിലേക്ക്  കൊണ്ടുവരികയും തുടര്‍ന്ന് അവര്‍ ചെയ്ത കുറ്റങ്ങള്‍ ഒരാള്‍ വിളിച്ചുപറയുകയും ചെയ്തു. അതിനുശേഷം കല്ലേറുകൊണ്ട് മരിക്കാന്‍  സന്തോഷത്തോടെ തയ്യാറാകണമെന്ന് അയാള്‍ യുവതിയോട് പറയുകയും ചെയ്യുന്നുണ്ട്. എന്നാല്‍ തനിക്ക് മാപ്പുനല്‍കണമെന്നും തന്നെ കൊല്ലരുതെന്നും യുവതി പിതാവിനോട് അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ മകളുടെ അപേക്ഷ ചെവി കൊള്ളാന്‍ പിതാവ് വിസമ്മതിക്കുകയും   മറ്റുള്ളവരോട് കല്ലെറിയാന്‍ ആവശ്യപ്പെടുകയും ചെയ്തു.

യുവതിക്കുനേരെ  കല്ലെറിയുന്നത് കാണിക്കുന്നുണ്ടെങ്കിലും  അന്ത്യനിമിഷങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടില്ല. പിതാവ് വലിയ കല്ലെടുത്ത് യുവതിയെ എറിയാന്‍ തുടങ്ങുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. മൊബൈല്‍ഫോണുപയോഗിച്ചാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്.  അതേസമയം വീഡിയോയുടെ ആധികാരികത വ്യക്തമായിട്ടില്ല. സോഷ്യല്‍ മീഡിയവഴിയാണ് തീവ്രവാദികള്‍ വീഡിയോ പുറത്തുവിട്ടത്.

Baghdad, Terrorists, Daughter, Mobil Phone,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Baghdad, Terrorists, Daughter, Mobil Phone, Stone Pelting, World.

Post a Comment