Follow KVARTHA on Google news Follow Us!
ad

റെയ്ഹാനയെ ഇറാന്‍ തൂക്കിലേറ്റി

ടെഹ്‌റാന്‍: (www.kvartha.com 25.10.2014) അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ വെല്ലുവിളിച്ച് ഇറാന്‍ റെയ്ഹാനയെ തൂക്കിലേറ്റി. Iran, Execution, Iranian woman, Reyhaneh Jabbari, Morteza Abdolali Sarbandi
ടെഹ്‌റാന്‍: (www.kvartha.com 25.10.2014) അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ വെല്ലുവിളിച്ച് ഇറാന്‍ റെയ്ഹാനയെ തൂക്കിലേറ്റി. കഴിഞ്ഞ 5 വര്‍ഷമായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുകയായിരുന്നു 26കാരിയായ റെയ്ഹാന്‍. മുന്‍ ഇന്റലിജന്‍സ് ഓഫീസറെ വധിച്ച കുറ്റത്തിനാണ് വധശിക്ഷ വിധിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു റെയ്ഹാന ജബ്ബാറിയെ തൂക്കിലേറ്റിയത്. ഇറാന്റെ ഔദ്യോഗീക ന്യൂസ് ഏജന്‍സിയായ ഐ.ആര്‍.എന്‍.എ ഇക്കാര്യം സ്ഥിരീകരിച്ചു.

 Iran, Execution, Iranian woman, Reyhaneh Jabbari, Morteza Abdolali Sarbandiമോര്‍ട്ടെസ അബ്ദൊലാലി സര്‍ബന്ദിയെ കുത്തിക്കൊലപ്പെടുത്തിയ റെയ്ഹാനയെ തൂക്കിലേറ്റുമെന്ന് വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അറിയിച്ചിരുന്നു. 2007ലാണ് കൊലപാതകം നടന്നത്.

സ്വയരക്ഷയ്ക്കായാണ് സര്‍ബന്ദിയെ റെയ്ഹാന്‍ കൊലപ്പെടുത്തിയതെന്ന് യുഎന്‍ മനുഷ്യാവകാശ നിരീക്ഷകന്‍ കണ്ടെത്തിയിരുന്നു. ഇന്റീരിയര്‍ ഡിസൈനറായ റെയ്ഹാനയെ സര്‍ബന്ദി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു കൊലപാതകം.

റെയാഹാന്റെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇറാനിലും പ്രക്ഷോഭങ്ങള്‍ നടന്നു. പല പ്രമുഖരും റെയ്ഹാനയ്ക്കുവേണ്ടി രംഗത്തെത്തി. എന്നാല്‍ ഒടുവില്‍ ഇറാന്‍ റെയ്ഹാനയെ തൂക്കിലേറ്റുകയായിരുന്നു.

SUMMARY:
Tehran: Iran executed Saturday a 26-year-old woman who had spent five years on death row for the murder of a former intelligence official, defying international pressure to spare her life.

Keywords: Iran, Execution, Iranian woman, Reyhaneh Jabbari, Morteza Abdolali Sarbandi

Post a Comment