Follow KVARTHA on Google news Follow Us!
ad

ഇന്ത്യന്‍ നാവികസേനാ കപ്പല്‍ ദക്ഷിണാഫ്രിക്കന്‍ തുറമുഖങ്ങള്‍ സന്ദര്‍ശിക്കും

ഇന്ത്യന്‍ നാവിക സേനയുടെ ഐഎന്‍എസ് തേജ് കപ്പല്‍ 2014 ഒക്‌ടോബര്‍ 20നും നവംബര്‍10നും ഇടയില്‍ ദക്ഷിണാഫ്രിക്കന്‍ New Delhi, National, Ship, Africa. Command, Officer, Indian Navy to visit South Africa's shipyard
ന്യൂഡല്‍ഹി:(www.kvartha.com 20.10.2014) ഇന്ത്യന്‍ നാവിക സേനയുടെ ഐഎന്‍എസ് തേജ് കപ്പല്‍ 2014 ഒക്‌ടോബര്‍ 20നും നവംബര്‍10നും ഇടയില്‍ ദക്ഷിണാഫ്രിക്കന്‍ തീരത്തെ സൈമണ്‍സ് ടൗണ്‍, കേപ്പ് ടൗണ്‍ തുറമുഖങ്ങള്‍ സന്ദര്‍ശിക്കും. നാലാമത് ഇന്ത്യ-ബ്രസീല്‍-ദക്ഷിണാഫ്രിക്ക നാവിക അഭ്യാസത്തിലും കപ്പല്‍ പങ്കെടുക്കും.

പശ്ചിമ നാവിക കമാന്‍ഡന്റ് ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിങ്-ഇന്‍-ചീഫ് വൈസ് അഡ്മിറള്‍ അനില്‍ ചോപ്രയുടെ സന്ദര്‍ശനവും സൈമണ്‍സ് ടൗണില്‍ ഇതേ സമയത്ത് നടക്കും. ഇന്ത്യ-ബ്രസീല്‍-ദക്ഷിണാഫ്രിക്ക സംയുക്ത നാവിക അഭ്യാസത്തില്‍ പങ്കെടുക്കുന്ന ഒന്‍പതാമത് ഇന്ത്യന്‍ നാവികസേനാ കപ്പലാണ് ഐഎന്‍എസ് തേജ്. 2014 ഒക്‌ടോബര്‍ ഒന്നിനാണ് ഐഎന്‍എസ് തേജ് മുംബൈയില്‍ നിന്നു യാത്ര തിരിച്ചത്.

New Delhi, National, Ship, Africa. Command, Officerഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: New Delhi, National, Ship, Africa. Command, Officer, Indian Navy to visit South Africa's shipyard

Post a Comment