Follow KVARTHA on Google news Follow Us!
ad

പി ടി ഐ അധികാരത്തിലെത്തിയാല്‍ ഹിന്ദുക്കളെ സ്വാഗതം ചെയ്യുമെന്ന് ഇമ്രാന്‍ഖാന്‍

പാകിസ്ഥാന്‍ ഇ ഇന്‍സാഫ് (പി.ടി.ഐ) അധികാരത്തിലെത്തിയാല്‍ ഹിന്ദുക്കളെ പാകിസ്ഥാനിലേIslamabad, Pakistan, Imran Khan, Cricket, Prime Minister, Resignation, World,
ഇസ്ലാമാബാദ്: (www.kvartha.com 20.10.2014)  പാകിസ്ഥാന്‍ തഹ്‌രികെ
ഇന്‍സാഫ് (പി.ടി.ഐ) അധികാരത്തിലെത്തിയാല്‍ ഹിന്ദുക്കളെ പാകിസ്ഥാനിലേക്ക് സ്വാഗതം ചെയ്യുമെന്ന് പാകിസ്ഥാനിലെ പ്രതിപക്ഷ നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന്‍. ഹിന്ദുക്കളാണെന്ന കാരണത്താല്‍ പാകിസ്ഥാനില്‍ നിന്നും പല തരത്തിലുള്ള ക്രൂരതകള്‍ അനുഭവിക്കേണ്ടി വന്ന നിരവധി ഹിന്ദു വംശജര്‍ക്ക് രാജ്യം വിട്ടുപോകേണ്ടതായി വന്നിട്ടുണ്ട്.

എന്നാല്‍  പാകിസ്ഥാന്‍ ഇ ഇന്‍സാഫ് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ രാജ്യം വിട്ടുപോയവര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയും ഇമ്രാന്‍ ഖാന്‍ പ്രകടിപ്പിച്ചു. പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജിവെക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 14 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ ഇമ്രാന്‍ഖാന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കുത്തിയിരുപ്പ് സമരം നടത്തിവരികയാണ്.  സമരത്തിന്റെ അറുപത്തി ഏഴാമത് ദിവസമായ ഞായറാഴ്ച രാത്രി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഇമ്രാന്‍ഖാന്‍.

ഹിന്ദുക്കളെയും കലാഷ് സമുദായത്തില്‍പ്പെട്ടവരേയും നിര്‍ബന്ധിച്ച് ഇസ്ലാം മതപരിവര്‍ത്തനം നടത്തിയ സംഭവത്തില്‍  തനിക്ക് വിഷമമുണ്ടെന്നും മതപരിവര്‍ത്തനം തങ്ങളുടെ മതത്തിന് എതിരാണെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു. മാത്രമല്ല  ഇസ്ലാം മതം പ്രചരിപ്പിക്കേണ്ടത് നല്ല പെരുമാറ്റം കൊണ്ടാണ് . അല്ലാതെ  നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്താന്‍ പാടില്ല. രാഷ്ട്രപിതാവായ  മുഹമ്മദ് അലി ജിന്നയുടെ വീക്ഷണപ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണവും നീതിയും തുല്യ അവകാശങ്ങളും നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി സംഘടിപ്പിച്ച ന്യൂനപക്ഷ ദിനത്തില്‍ ഹിന്ദു, ക്രിസ്ത്യന്‍, സിഖ് മതവിശ്വാസികള്‍ പങ്കെടുത്തിരുന്നു. മാത്രമല്ല പാകിസ്ഥാന്‍ ഇ ഇന്‍സാഫ് പാര്‍ട്ടി ഹിന്ദുക്കളോടൊപ്പമുള്ള ദീപാവലി ആഘോഷത്തിലും പങ്കെടുത്തിരുന്നു.

Islamabad, Pakistan, Imran Khan, Cricket, Prime Minister, Resignation, World.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
പിലിക്കോട് പടുവളത്ത് മീന്‍ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് മറിഞ്ഞ് ഡീസല്‍ ടാങ്കിന് തീപിടിച്ചു

Keywords: Islamabad, Pakistan, Imran Khan, Cricket, Prime Minister, Resignation, World.

Post a Comment