Follow KVARTHA on Google news Follow Us!
ad

മുറുക്കാന്‍ കടക്കാരന് 132 കോടിയുടെ കറണ്ട് ബില്‍

(www.kvartha.com 24.10.2014) ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ ലഭിച്ച കറണ്ട് ബില്‍ കണ്ട് മുറുക്കാന്‍ കടക്കാരനായ രാജേഷ് ഞെട്ടിപ്പോയി. Haryana, Current Bill, Crores, Paan seller, Diwali,
ചണ്ഡീഗഡ്(ഹരിയാന): (www.kvartha.com 24.10.2014) ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ ലഭിച്ച കറണ്ട് ബില്‍ കണ്ട് മുറുക്കാന്‍ കടക്കാരനായ രാജേഷ് ഞെട്ടിപ്പോയി. 132 കോടി രൂപയാണ് ബില്ലില്‍ തുകയിട്ടിരുന്നത്. സോനിപത് ജില്ലയിലെ ഗോഹന പട്ടണത്തില്‍ ചെറിയ കട നടത്തിവരികയാണ് രാജേഷ്.

ഒക്ടോബര്‍ മാസത്തെ കറണ്ട് ബില്ലാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. അക്കങ്ങളില്‍ മാത്രമല്ല, അക്ഷരങ്ങളിലും ബില്‍ തുക കൃത്യമായി എഴുതിയിട്ടുണ്ട്.

വാടകയ്ക്ക് മുറിയെടുത്ത് കട നടത്തുന്നയാളാണ് ഞാന്‍. ഒരു ബള്‍ബും ഒരു ഫാനുമാണ് ഞാന്‍ ഉപയോഗിക്കുന്നത്. പതിവായി ആയിരം രൂപയില്‍ താഴെയാണ് കറണ്ട് ബില്‍ വരുന്നത്. ഇത് ശരിക്കും ഞെട്ടിച്ചു രാജേഷ് പറഞ്ഞു.

Haryana, Current Bill, Crores, Paan seller, Diwali,വെള്ളിയാഴ്ച കറണ്ട് ഓഫീസിലെത്തി ബില്‍ തിരുത്തിവാങ്ങാനിരിക്കുകയാണ് രാജേഷ്. ഉത്തര ഹരിയാന ബിജ് ലി വിതരണ്‍ നിഗമാണ് ബില്‍ നല്‍കിയിരിക്കുന്നത്. ഇതിന് മുന്‍പും ഇത്തരം ബില്ലുകള്‍ നല്‍കി മാധ്യമങ്ങളില്‍ സ്ഥാനം പിടിച്ച സംസ്ഥാനമാണ് ഹരിയാന.

SUMMARY: CHANDIGARH: A paan or betel-leaf seller in Haryana has got a shocker of an electricity bill this Diwali. His bill is a whopping over Rs. 132 crore.

Keywords: Haryana, Current Bill, Crores, Paan seller, Diwali,

Post a Comment