Follow KVARTHA on Google news Follow Us!
ad

പെണ്‍കുട്ടിയെ കാമുകനും സഹോദരനും കൂട്ടബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി

മീററ്റ്: (www.kvartha.com 22.10.2014) ഇരുപതുകാരിയെ കാമുകനും സുഹൃത്തുക്കളും കൂട്ടബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. Uttar Pradesh, Meerut, Gangrape, Rape
മീററ്റ്: (www.kvartha.com 22.10.2014) ഇരുപതുകാരിയെ കാമുകനും സുഹൃത്തുക്കളും കൂട്ടബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ വീഡിയോ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി.

നഗീന്‍ ഗുപ്ത, സഹോദരന്‍ അഷു ഗുപ്ത, സുഹൃത്ത് നിക്കി എന്നിവര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്.

Uttar Pradesh, Meerut, Gangrape, Rapeവിവാഹിതനായ നഗീന്‍ ഗുപ്ത ഇക്കാര്യം മറച്ചുവെച്ച് പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ പെണ്‍കുട്ടിയെ ശാരീരികമായി ഉപയോഗിച്ചുവരികയായിരുന്നു. ഇതിനിടെ ഒക്ടോബര്‍ 11ന് നഗീന്‍ വിവാഹിതനാണെന്ന് പെണ്‍കുട്ടി അറിഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായി.

ഒക്ടോബര്‍ 18ന് സന്ധി സംഭാഷണത്തിനായി നഗീന്‍ പെണ്‍കുട്ടിയെ ഒരു ഹോട്ടലിലെയ്ക്ക് വിളിപ്പിച്ചു. നഗീനൊപ്പം അയാളുടെ സഹോദരന്‍ അഷുവും സുഹൃത്ത് നിക്കിയുമുണ്ടായിരുന്നു. ഇവര്‍ പെണ്‍കുട്ടിയെ പല്ലവ് പുരത്തെ ഒരു വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ബോധരഹിതയാക്കി ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു.

ബോധം തിരിച്ചുകിട്ടുമ്പോള്‍ പെണ്‍കുട്ടി ഒരു ഗ്രൗണ്ടിലായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി നഗീനെ ഫോണില്‍ ബന്ധപ്പെട്ടു. പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായെന്നും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്നും നഗീന്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവതി പോലീസില്‍ പരാതിപെടുകയായിരുന്നു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

SUMMARY: Meerut: A 20-year-old girl was allegedly gang-raped here by three men, including her boyfriend, who also filmed the act and threatened her that they will upload the clip on internet if she told anyone about the incident, police said Tuesday.

Keywords: Uttar Pradesh, Meerut, Gangrape, Rape

Post a Comment