Follow KVARTHA on Google news Follow Us!
ad

പതിനേഴുകാരിയുടെ മുഖത്തുനിന്നും ഫുട്‌ബോളിന്റെ വലിപ്പമുള്ള ട്യൂമര്‍ നീക്കം ചെയ്തു

കോങ്‌ഗോ: (www.kvartha.com 24.10.2014) പതിനേഴുകാരിയുടെ മുഖത്തുനിന്നും ഫുട്‌ബോളിന്റെ വലിപ്പമുള്ള ട്യൂമര്‍ നീക്കം ചെയ്തു. Congo, Tumor, Facial, Surgery, Four hour, 17-year-old
കോങ്‌ഗോ: (www.kvartha.com 24.10.2014) പതിനേഴുകാരിയുടെ മുഖത്തുനിന്നും ഫുട്‌ബോളിന്റെ വലിപ്പമുള്ള ട്യൂമര്‍ നീക്കം ചെയ്തു. കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി യുവതിയുടെ മുഖത്ത് ട്യൂമര്‍ വളരുന്നു. മോണയ്ക്കിടയില്‍ നീരുപോലെയായിരുന്നു തുടക്കം.

പിന്നീടത് വളരാന്‍ തുടങ്ങി. ആശുപത്രിയില്‍ പോയി പരിശോധിച്ചെങ്കിലും ഡോക്ടര്‍മാര്‍ രോഗം കണ്ടെത്താന്‍ കഴിഞ്ഞില്ല. വളരെ പെട്ടെന്നായിരുന്നു ട്യൂമറിന്റെ വളര്‍ച്ച. ഒരു ഫുട്‌ബോളിന്റെ വലിപ്പത്തില്‍ അത് വളര്‍ന്നു.

Congo, Tumor, Facial, Surgery, Four hour, 17-year-oldമറ്റുള്ളവരുടെ തുറിച്ചുനോട്ടം ഭയന്ന് പെണ്‍കുട്ടി വീട്ടിനുള്ളില്‍ തന്നെ കഴിച്ചുകൂട്ടി. ട്യൂമര്‍ തന്നെ ശ്വാസം മുട്ടിച്ച് കൊല്ലുമെന്നുപോലും അവള്‍ ഭയന്നു. അങ്ങനെ ദിവസങ്ങള്‍ കഴിച്ചുകൂട്ടുന്നതിനിടയിലാണ് ആഫ്രിക്കന്‍ മേഴ്‌സി എന്ന പേരില്‍ അറിയപ്പെടുന്ന സഞ്ചരിക്കുന്ന ആശുപത്രി കോങ്‌ഗോയിലെത്തിയത്. ലോകം ചുറ്റി സഞ്ചരിക്കുന്ന ആഫ്രിക്ക മേഴ്‌സി ദരിദ്രരായ രോഗികള്‍ക്ക് ചികില്‍സ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപിതമായത്.

ആഫ്രിക്ക മേഴ്‌സിയിലെ ഡോക്ടര്‍മാര്‍ 4 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ട്യൂമര്‍ നീക്കം ചെയ്തത്. ടൈറ്റാനിയം പ്ലേറ്റുകള്‍ ഉപയോഗിച്ചാണ് പെണ്‍കുട്ടിയുടെ കീഴ്താടിയെല്ല് പുനസ്ഥാപിച്ചിരിക്കുന്നത്. ആറ് മാസങ്ങള്‍ക്കുള്ളില്‍ പെണ്‍കുട്ടി പൂര്‍ണ്ണമായും സുഖം പ്രാപിക്കും. അതിന് ശേഷം കൃത്രിമപ്പല്ലുകള്‍ ഉപയോഗിച്ച് ഭക്ഷണം ചവച്ച് ഇറക്കാനാകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

SUMMARY: A 17-year-old girl from Congo was living with a large growing facial tumor for more than 10 years.

Keywords: Congo, Tumor, Facial, Surgery, Four hour, 17-year-old

Post a Comment