Follow KVARTHA on Google news Follow Us!
ad

ആളുമാറി വികലാംഗനെ വിവാഹം ചെയ്തു: പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു

ആളുമാറി വികലാംഗ യുവാവിനെ വിവാഹം ചെയ്ത പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ ഹൈക്കോടതി ഉത്തരവ്. Kochi, Youth, Marriage, Love, Court, Girl, Parents, Kerala, Dispute over wedding; Court intervenes
കൊച്ചി:(www.kvartha.com 14.10.2014) ആളുമാറി വികലാംഗ യുവാവിനെ വിവാഹം ചെയ്ത പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ ഹൈക്കോടതി ഉത്തരവ്.

ടെലഫോണില്‍ കൂടി പ്രണിയിച്ച് കഴിഞ്ഞ ഏപ്രില്‍ ഒമ്പതിന് വിവാഹം ചെയ്ത പെണ്‍കുട്ടിയെ വീട്ടുകാര്‍ അന്യായമായി തടഞ്ഞുവെച്ചിരിക്കുയാണെന്ന് ചൂണ്ടികാട്ടി വൈക്കം സ്വദേശി ശ്രീജിത്ത് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി തീര്‍പ്പാക്കിയാണ് ജസ്റ്റിസ് വി കെ മോഹനന്‍, ജസ്റ്റിസ് കെ ഹരിലാല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.

കഴിഞ്ഞ ഓണത്തിന് പെണ്‍കുട്ടിയുടെ വീട്ടില്‍ ഇരുവരും ചേര്‍ന്ന് പോയിരുന്നെന്നും പിന്നീട് മാതാപിതാക്കള്‍ കുട്ടിയെ തുടഞ്ഞുവെച്ചുവെന്നുമാണ് പരാതി. എന്നാല്‍ കോടതി നിര്‍ദേശ പ്രകാരം ഹാജരാക്കിയപ്പോള്‍ താന്‍ ടെലഫോണില്‍കൂടി പ്രണയിച്ചത് ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീരാജിനെയാണെന്നും പെണ്‍കുട്ടി അറിയിച്ചു.

തന്നെ തന്നെയാണ് പ്രണയിച്ചതെന്നും താന്‍ വികലാംഗനാണെന്ന കാര്യം വ്യക്തമാക്കിയിരുന്നതായും ഹരജിക്കാരന്റെ വാദം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Kochi, Youth, Marriage, Love, Court, Girl, Parents, Kerala, Dispute over wedding; Court intervenes, Telephone Love

Post a Comment