Follow KVARTHA on Google news Follow Us!
ad

ധൗലാകോന്‍ കൂട്ടബലാത്സംഗം; 5 പ്രതികള്‍ക്ക് ജീവപര്യന്തം

ധൗലാകോന്‍ കൂട്ടബലാത്സംഗ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. കേസിലെ അഞ്ചു പ്രതികNew Delhi, Court, Kidnap, Molestation, Case, Protection, Vehicles, Women, National,
ഡെല്‍ഹി: (www.kvartha.com 20.10.2014) ധൗലാകോന്‍ കൂട്ടബലാത്സംഗ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. കേസിലെ അഞ്ചു പ്രതികള്‍ക്കും ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചു. ഡെല്‍ഹി ദ്വാരക കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.

2010 ല്‍ ഡെല്‍ഹിയിലെ കോള്‍ സെന്ററില്‍ ബി.പി.ഒ ആയി ജോലി ചെയ്തിരുന്ന 30കാരിയായ യുവതിയെ തട്ടികൊണ്ടുപോയി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതികളായ ഷംഷാദ്, ഉസ്മാന്‍,ഷാഹിദ്, ഇഖ്ബാല്‍, കമറുദ്ദീന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. പ്രതികള്‍ക്കെതിരെ കൂട്ടമാനഭംഗം, തട്ടികൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് കോടതി  ചുമത്തിയത്.

അന്നേദിവസം രാത്രി ഷിഫ്റ്റില്‍ ജോലി കഴിഞ്ഞ് ധൗലാകോന്‍ ഏരിയയിലൂടെ മടങ്ങുകയായിരുന്ന യുവതിയെ സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് മംഗള്‍പുരിയില്‍ വെച്ച് കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്തു.  അരമണിക്കൂറോളം യുവതിയെ ഓടുന്ന വാഹനത്തില്‍ വെച്ചും  സംഘം പീഡിപ്പിച്ചിരുന്നു.

കേസില്‍ വാദം കേട്ട കോടതി നഗരത്തില്‍ രാത്രികാലങ്ങളില്‍  ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ സുരക്ഷിതമായി വീട്ടിലെത്തിക്കാനുള്ള  സംവിധാനം ഏര്‍പെടുത്തണമെന്ന് നിര്‍ദേശിച്ചു. ഇതിനായി വാഹന സൗകര്യം ഏര്‍പ്പെടുത്തണമെന്നും വാഹനത്തില്‍ ഡ്രൈവറോടൊപ്പം സുരക്ഷാ ഗാര്‍ഡിനെ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Dhaula Kuan molest gang case: Convicts get life imprisonment, New Delhi, Court,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
പിലിക്കോട് പടുവളത്ത് മീന്‍ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് മറിഞ്ഞ് ഡീസല്‍ ടാങ്കിന് തീപിടിച്ചു
Keywords: Dhaula Kuan molest gang case: Convicts get life imprisonment, New Delhi, Court, Kidnap, Molestation, Case, Protection, Vehicles, Women, National.

Post a Comment