Follow KVARTHA on Google news Follow Us!
ad

ഒപ്പം ശയിക്കാത്ത നവവധുവില്‍ നിന്നും ഭര്‍ത്താവിന് വിവാഹ മോചനം; ദേഹത്ത് ജിന്ന് കൂടിയെന്ന് യുവതിയുടെ വിശദീകരണം

ഒപ്പം ശയിക്കാത്ത നവവധുവില്‍ നിന്നും ഭര്‍ത്താവിന് വിവാഹ മോചനം. ദുബൈ പേഴ്‌സണല്‍ അഫയേഴ്‌സ് കോടതിയാണ് Husband filed lawsuit against wife saying he could not sleep with her because of 'jinn', newspaper reported, Emarat Al Youm, spirits, admitted, misled by his wife
ദബൈ:(www.kvartha.com 15.10.2014) ഒപ്പം ശയിക്കാത്ത നവവധുവില്‍ നിന്നും ഭര്‍ത്താവിന് വിവാഹ മോചനം. ദുബൈ പേഴ്‌സണല്‍ അഫയേഴ്‌സ് കോടതിയാണ് നവദമ്പതിമാരായ യുവാവിനും യുവതിയ്ക്കും വിവാഹ മോചനം അനുവദിച്ചത്. വിവാഹം നടന്ന് ആദ്യ രാത്രി മുതല്‍ ഭാര്യ ഒപ്പം ശയിക്കാന്‍ വിസമ്മതിക്കുന്നുവെന്ന് കാട്ടിയാണ് യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടത്. തന്റെ ദേഹത്ത് ജിന്ന് കൂടിയെന്നാണ് യുവതി ഭര്‍ത്താവിനോട് ഒപ്പം ശയിക്കാതിരിക്കാന്‍ കാരണം പറഞ്ഞത്.

ജിന്ന് പിടികൂടുമെന്നും മറ്റുമുള്ള കാരണങ്ങള്‍ പറഞ്ഞ് യുവതി ഭര്‍ത്താവിനൊപ്പം കിടക്കാന്‍ വിസമ്മതിക്കുകയായിരുന്നു .കുറച്ചു നാളത്തെ ദാമ്പത്യത്തിനിടില്‍ ഭാര്യയും ഭര്‍ത്താവും ഒരിക്കല്‍ പോലും ഒരുമിച്ചുറങ്ങിയിട്ടില്ല. തനിക്ക് ജിന്ന് ബാധിച്ചുവെന്ന് ഭര്‍ത്താവിനോട് പറഞ്ഞ കാര്യം ഭാര്യ കോടതില്‍ സമ്മതിച്ചു. വിവാഹം കഴിയ്ക്കുന്നതിന് മുമ്പായിരുന്നു തനിക്ക് ജിന്ന് കൂടിയതന്ന് യുവതി ബോധിപ്പിച്ചു. യുവാവിനെ അറിഞ്ഞുകൊണ്ട് കബളിപ്പിക്കുകയായിരുന്നുവെന്ന് കോടതി വിലയിരുത്തി.

വിവാഹ മോചനം ലഭിക്കാന്‍ നഷ്ടപരിഹാരമായി ഭാര്യയ്ക്ക് നല്‍കണമെന്ന് കീഴ്‌ക്കോടതി വിധിച്ച പിഴ അടയ്‌ക്കേണ്ടെന്നും കോടതി നിര്‍ദ്ദേശിച്ചു. ദാമ്പത്യ ബന്ധത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് ബന്ധത്തെ അപൂര്‍ണമാക്കുമെന്ന് കോടതി വിലയിരുത്തി.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Husband filed lawsuit against wife saying he could not sleep with her because of 'jinn',  newspaper reported, Emarat Al Youm, spirits, admitted,  misled by his wife

Post a Comment