Follow KVARTHA on Google news Follow Us!
ad

സര്‍ക്കാരിനെ വെട്ടിലാക്കുമോ? ബാര്‍ മുതലാളിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ചാനലില്‍

ബാര്‍ വിഷയത്തില്‍ യു.ഡി.എഫ് സര്‍ക്കാരിനെ പിടിച്ചുകുലുക്കുന്ന വെളിപ്പെടുത്തലുമായി ബാര്‍ മുതലാളിയുടെ Kochi, Channel, Manorama, News, UDF, Minister, Bar Issue, Babu Ramesh
കൊച്ചി: (www.kvartha.com 31.10.2014) ബാര്‍ വിഷയത്തില്‍ യു.ഡി.എഫ് സര്‍ക്കാരിനെ പിടിച്ചുകുലുക്കി ബാര്‍ മുതലാളിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. അടഞ്ഞു കിടക്കുന്ന ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ മന്ത്രി കെ.എം മാണി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടുവെന്നാണ് ബാറുടമയായ ബിജു രമേശ് മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയില്‍ വെളിപ്പെടുത്തിയത്.

ഒരു കോടി രൂപയാണ് ആദ്യം നല്‍കിയത്. പാലായിലെ വീട്ടില്‍ വെച്ചാണ് ബാര്‍ അസോസിയേഷന്‍ പണം കൈമാറി. പണം ആവശ്യപ്പെട്ട കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഒറ്റ ചില്ലിക്കാശ് പോലും നല്‍കരുതെന്ന് അദ്ദേഹം പറഞ്ഞതായും ബിജു കൂട്ടിച്ചേര്‍ത്തു. കേസ് സിബിഐ അന്വേഷിക്കുകയാണെങ്കില്‍ തെളിവ് കൈമാറുമെന്നും ബാറുടമ പറഞ്ഞു.

തന്നെ നുണ പരിശോധനയ്ക്ക് വിധേയനാക്കാമെന്നും അദ്ദേഹം പിന്നീട് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ചപ്പോള്‍ വ്യക്തമാക്കി. കൊച്ചിയിലെ അരൂര്‍ റസിഡന്‍സി ഉടമ മനോഹരനും മാണിക്ക് ഒരുകോടി രൂപ നല്‍കിയ കാര്യം സ്ഥിരീകരിച്ചു.

ആദ്യം 15 ലക്ഷം രൂപയും പിന്നീട് 85 ലക്ഷം രൂപയുമാണ് കൈമാറിയത്. പിന്നീട് അനുകൂല നിലപാട് ഉണ്ടാകാത്തതിനാല്‍ ബാക്കി നാല് കോടി കൈമാറിയില്ല. അതേസമയം ബാര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് പണം നല്‍കിയ കാര്യം നിഷേധിച്ചു. ഇങ്ങനെ ഒരു ഇടപാട് നടന്നിട്ടില്ലെന്നാണ് നേതാവ് പറയുന്നത്.

സുപ്രീം കോടതിയിലും ഹൈക്കോടതിയിലും കേസ് നടത്തിപ്പിന് വേണ്ടി പണം പിരിച്ചിട്ടുണ്ടെന്നും അല്ലാതെ ആര്‍ക്കെങ്കിലും നല്‍കാന്‍ പണം പിരിച്ചിട്ടില്ലെന്നുമാണ് മറ്റൊരു ബാര്‍ അസോസിയേഷന്‍ ഭാരവാഹി വെളിപ്പെടുത്തിയത്.

ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ യു.ഡി.എഫ് മന്ത്രിസഭയെ പ്രതിക്കൂട്ടിലാക്കി വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് സൂചന.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Controversial reveal of Bar owner on Channel


Keywords: Kochi, Channel, Manorama, News, UDF, Minister, Bar Issue, Babu Ramesh. 

Post a Comment