Follow KVARTHA on Google news Follow Us!
ad

അപൂര്‍വ വാല്‍നക്ഷത്രം ചൊവ്വാ ഗ്രഹത്തെ കടന്നുപോയി

ചൊവ്വാ ഗ്രഹത്തിന്റെ ഇന്ത്യന്‍ പര്യവേക്ഷണ വാഹനമായ മംഗള്‍യാന്റെ സമീപത്തു കൂടി അപൂര്‍വ വാBangalore, Study, Researchers, National,
ബംഗളൂരു: (www.kvartha.com 20.10.2014) ചൊവ്വാ ഗ്രഹത്തിന്റെ ഇന്ത്യന്‍ പര്യവേക്ഷണ വാഹനമായ മംഗള്‍യാന്റെ സമീപത്തു കൂടി അപൂര്‍വ വാല്‍ നക്ഷത്രം കടന്നുപോയി. സൈഡിങ്ങ് സ് പ്രിംഗ് എന്ന വാല്‍ നക്ഷത്രമാണ് ചൊവ്വാ ഗ്രഹത്തെ കടന്നുപോയത്. കോടിക്കണക്കിന് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അപൂര്‍വ നിമിഷത്തിനാണ് ശാസ്ത്രലോകം ഞായറാഴ്ച രാത്രി സാക്ഷ്യം വഹിച്ചത്.

മംഗള്‍യാന്റെ 1,35,000 കിലോ മീറ്റര്‍ സമീപത്തുകൂടെയാണ് നക്ഷത്രം കടന്നുപോയത്. മംഗള്‍യാനു വാല്‍നക്ഷത്രത്തെ വളരെ അടുത്തുനിന്ന് പഠിക്കാനുള്ള അവസരമാണ് ഇതുവഴി ലഭിച്ചത്.   മംഗള്‍യാന്‍ പകര്‍ത്തിയ വാല്‍ നക്ഷത്രത്തിന്റെ ചിത്രങ്ങള്‍ തിങ്കളാഴ്ചയോടെ ഐ.എസ്.ആര്‍.ഒ പുറത്തുവിടുമെന്നാണ് സൂചന.

ഞായറാഴ്ച രാത്രി 11.57 നായിരുന്നു ചൊവ്വാ ഗ്രഹത്തിനു സമീപത്തായി  അപൂര്‍വ കൂടിക്കാഴ്ച്ച നടന്നത്. 450 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപം കൊണ്ടതെന്ന് പറയപ്പെടുന്ന അപൂര്‍വ വാല്‍നക്ഷത്രം  ശാസ്ത്രലോകത്തിന്റെ കണക്കുകള്‍ തെറ്റിക്കാതെ തന്നെ ഞായറാഴ്ച ചൊവ്വാ ഗ്രഹത്തിന്റെ ഏറ്റവും അടുത്തുകൂടി കടന്നു പോയി.

ചൊവ്വയില്‍ നിന്ന് 1,39,500 കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ കടന്നു പോകുമ്പോള്‍ സെക്കന്റില്‍ 56 കിലോമീറ്ററായിരുന്നു വാല്‍നക്ഷത്രത്തിന്റെ വേഗത. എന്നാല്‍  സൈഡിങ്ങ് സ് പ്രിംഗ് വാല്‍നക്ഷത്രം സൗരയൂഥത്തിന്റെ പരിധിക്കുള്ളില്‍ കടക്കുന്നത് ഇതാദ്യമായാണ്. 2013 ല്‍ ഓസ്‌ട്രേലിയയിലെ സൈഡിങ്ങ് സ് പ്രിംഗ് വാനനിരീക്ഷണ കേന്ദ്രമാണ് ഈ വാല്‍നക്ഷത്രത്തെ ആദ്യമായി കണ്ടെത്തിയത്. തുടര്‍ന്നാണ് ഇതിന് ആ പേര് നിര്‍ദേശിച്ചത്.

ഇന്ത്യയുടെ മംഗള്‍യാന്‍ അടക്കമുള്ള ബഹിരാകാശ പേടകങ്ങള്‍ അപൂര്‍വ വാല്‍നക്ഷത്രത്തിന്റെ യാത്രക്ക് സാക്ഷിയായി. വാല്‍നക്ഷത്രത്തിന്റെ വരവ് മുന്നില്‍ കണ്ട് അതില്‍ നിന്നുള്ള പൊടി പടലങ്ങളില്‍ നിന്നും രക്ഷ നേടുന്നതിനായി മംഗള്‍യാന്റെ ഭ്രമണപഥം ചൊവ്വാഗ്രഹത്തിനു പുറകിലായി സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിരുന്നു.

അതേസമയം വളരെ ചുരുക്കം സമയം മാത്രമേ പര്യവേഷണ പേടകങ്ങള്‍ക്ക് അപൂര്‍വ വാല്‍നക്ഷത്രത്തെ നിരീക്ഷിക്കാന്‍ കഴിഞ്ഞുള്ളുവെന്നും ഇതില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ വളരെ വിലപ്പെട്ടതായിരിക്കുമെന്നും ശാസ്ത്രലോകം വിലയിരുത്തുന്നു.

Comet Siding Spring: Watch live stream of near miss with Mars, Bangalore,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മഞ്ചേശ്വരത്ത് യുവാക്കള്‍ തമ്മില്‍ സംഘട്ടനം; എം.എസ്.എഫ് നേതാവ് ഉള്‍പെടെ 3 പേര്‍ ആശുപത്രിയില്‍
Keywords: Comet Siding Spring: Watch live stream of near miss with Mars, Bangalore, Study, Researchers, National.

Post a Comment