Follow KVARTHA on Google news Follow Us!
ad

ഭര്‍ത്താവിനൊപ്പം അന്തിയുറങ്ങിയ യുവതിയെ ഭാര്യയും സുഹൃത്തുക്കളും വിവസ്ത്രയാക്കി മര്‍ദ്ദിച്ചു

ജനങ്ങള്‍ നോക്കിനില്‍ക്കെ പട്ടാപ്പകല്‍ യുവതിയെ ഒരു സംഘം സ്ത്രീകള്‍ വിവസ്ത്രയാക്കി ക്രൂരമായി മര്‍ദ്ദിച്ചു.China, Love, Husband, Wife, Friends, Stripped, Assaulted,
പുയാംഗ്(ചൈന): (www.kvartha.com 14.10.2014) ജനങ്ങള്‍ നോക്കിനില്‍ക്കെ പട്ടാപ്പകല്‍ യുവതിയെ ഒരു സംഘം സ്ത്രീകള്‍ വിവസ്ത്രയാക്കി ക്രൂരമായി മര്‍ദ്ദിച്ചു. ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ പുയാംഗിലാണ് സംഭവം. ലിന്‍ യോ ലി (38) എന്ന യുവതിയാണ് ക്രൂരമര്‍ദ്ദനത്തിനിരയായത്. വീട്ടിലേയ്ക്ക് പോവുകയായിരുന്ന യുവതിയെ നാലു സ്ത്രീകള്‍ അടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു.

China, Love, Husband, Wife, Friends, Stripped, Assaulted, സംഘത്തിലെ സ്ത്രീകളില്‍ ഒരാളുടെ ഭര്‍ത്താവിനൊപ്പം യുവതി കിടക്കപങ്കിട്ടുവെന്ന് ആരോപിച്ചായിരുന്നു ക്രൂരമര്‍ദ്ദനം. യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറിയ സംഘം യുവതിയുടെ അടിവയറ്റിലും മാറിലും തൊഴിച്ചു.

വീട്ടുകാര്യമായതിനാല്‍ മര്‍ദ്ദനത്തിന് സാക്ഷികളായ ആരും തന്നെ യുവതിയെ രക്ഷിക്കാന്‍ മുന്നോട്ട് വന്നില്ല. ഒടുവില്‍ അവശയായ യുവതിയെ നടപ്പാതയില്‍ തള്ളി യുവതികള്‍ മടങ്ങി.
ഈ സമയം നാട്ടുകാരനായ ഒരു യുവാവാണ് ലിന്‍ യോ ലിയെ രക്ഷിക്കാനെത്തിയത്.

തെറ്റു ചെയ്ത ഭര്‍ത്താവിനെ മര്‍ദ്ദിക്കാതെ യുവതിയെ പരസ്യമായി മര്‍ദ്ദിച്ചതില്‍ പലരും അമര്‍ഷം കൊണ്ടുവെന്നാണ് റിപോര്‍ട്ട്. ചൈനയില്‍ ഈ മാസം രണ്ടാം തവണയാണ് സമാനമായ സംഭവം വാര്‍ത്തയാകുന്നത്.

SUMMARY: She was violently stripped dressless and beaten senseless by a mob of women on a busy shopping street ... but the police never came.

Keywords: China, Love, Husband, Wife, Friends, Stripped, Assaulted,