Follow KVARTHA on Google news Follow Us!
ad

കുട്ടിയുടെ കവിളില്‍ നുള്ളിയ അധ്യാപികയ്ക്ക് അര ലക്ഷം രൂപ പിഴ

കുട്ടിയുടെ കവിളില്‍ നുള്ളിയ അധ്യാപികയ്ക്ക് 50 ലക്ഷം രൂപ പിഴ. ചെന്നൈയിലെ കേസരി ഹയര്‍ Complaint, Mother, Study, National,
ചെന്നൈ: (www.kvartha.com 30.10.2014) കുട്ടിയുടെ കവിളില്‍ നുള്ളിയ അധ്യാപികയ്ക്ക് അരലക്ഷം രൂപ പിഴ. ചെന്നൈയിലെ കേസരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക മെഹറുന്നീസയ്ക്കാണ് മനുഷ്യാവകാശ ലംഘനത്തിന് ചെന്നൈ ഹൈക്കോടതി അരലക്ഷം രൂപ പിഴ വിധിച്ചത്.

2012ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.  ക്ലാസില്‍ പഠിപ്പിക്കുന്ന അവസരത്തില്‍ അധ്യാപിക ഒരു ആണ്‍ കുട്ടിയുടെ ഇരുകവിളുകളിലും നുള്ളുകയായിരുന്നു. അധ്യാപിക നുള്ളിയതിനെ തുടര്‍ന്ന് കുട്ടിയുടെ കവിള് ചുവക്കുകയും വേദന കൊണ്ട് കരഞ്ഞ് ബഹളം വെക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് മാതാവ് പരാതിയുമായി സ്‌കൂള്‍ അധികൃതരെ സമീപിച്ചു. എന്നാല്‍, സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നും വളരെ മോശമായ പ്രതികരണമായിരുന്നു മാതാവിന് നേരിടേണ്ടി വന്നത്. ഇതേതുടര്‍ന്ന് മാതാവ്  മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു.

കമ്മീഷന്‍ സ്‌കൂളിന് ആയിരം രൂപ പിഴ വിധിച്ചു. അതിനുശേഷം കുട്ടിയുടെ ടി.സി ആവശ്യപ്പെട്ട് സ്‌കൂളിലെത്തിയ മാതാവിന്  ടി.സി നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ വിസമ്മതിച്ചു. ഇതേതുടര്‍ന്ന് മാതാവ്  ഹൈ കോടതിയെ സമീപിക്കുകയും അധ്യാപികയ്‌ക്കെതിരെ  പ്രാദശിക കോടതിയില്‍ സ്വകാര്യ അന്യായം നല്‍കുകയും ചെയ്തു.

എന്നാല്‍ ഇതിനെതിരെ അധ്യാപിക ഹൈക്കോടതിയെ സമീപിച്ചു. വിവിധ കോടതികളില്‍ കേസ് നല്‍കി തന്നെ ഉപദ്രവിക്കുന്നുവെന്ന്  കാണിച്ചാണ് അധ്യാപിക പരാതിയ നല്‍കിയത്. പരാതി പരിഗണിച്ച ഹൈകോടതി ബെഞ്ച് അധ്യാപികയ്ക്ക് അരലക്ഷം രൂപ പിഴ ശിക്ഷ വിധിക്കുകയായിരുന്നു.  വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഹൈക്കോടതി പുറത്തിറക്കിയത്.

Chennai school teacher directed to pay Rs 50,000 for pinching student's cheeks

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Chennai school teacher directed to pay Rs 50,000 for pinching student's cheeks,Complaint, Mother, Study, National.

Post a Comment