Follow KVARTHA on Google news Follow Us!
ad

ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി ഗുരുതരാവസ്ഥയില്‍

ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി(72) ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ മുപ്പത് വര്‍ഷമായി പാNew York, hospital, Treatment, Cinema, Theater, Daughter, Media, World,
ന്യൂയോര്‍ക്ക്: (www.kvartha.com 20.10.2014) ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി(72) ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ മുപ്പത് വര്‍ഷമായി പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു മുഹമ്മദലി.

ബോക്‌സിംഗിന് ആഗോള പ്രശസ്തി നേടിക്കൊടുത്ത മുഹമ്മദലിയുടെ ജീവിതത്തെ ആസ്പദമാക്കി 'ഐ ആം അലി' എന്ന ഹോളിവുഡ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കാണാന്‍ തിയേറ്ററുകളില്‍ എത്താതിരുന്നതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെപ്പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തു വന്നു തുടങ്ങിയത്.

കരിയറില്‍ അമ്പത്തിമൂന്നോളം എതിരാളികളെയാണ്  അലി മുട്ടുകുത്തിച്ചത്. ചികിത്സയില്‍ കഴിയുന്ന പിതാവ് ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് അലിയുടെ മകള്‍ ഹന. ദിവസവും രാവിലെ ആശുപത്രിയില്‍ കഴിയുന്ന പിതാവിനെ വിളിക്കാറുണ്ടെന്നും അദ്ദേഹം തന്നോട് വളരെ വ്യക്തമായി സംസാരിക്കുന്നുണ്ടെന്നും ഹന മാധ്യമങ്ങളോട് പറഞ്ഞു.

ബോക്‌സിംഗില്‍   അലിയുടെ എക്കാലത്തേയും  എതിരാളികളായിരുന്ന ജോ ബഗ്‌നര്‍(64), ലിയോണ്‍ സ്പിങ്ക്‌സ്(61) എന്നിവരും ഹൃദയത്തിനും വയറിനും ഗുരുതരമായ അസുഖം ബാധിച്ച് മരണത്തോട് പോരാടുകയാണ്.

 Boxing Legend Muhammad Ali Critically Ill, New York, Hospital, Treatment,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Boxing Legend Muhammad Ali Critically Ill, New York, Hospital, Treatment, Cinema, Theater, Daughter, Media, World.

Post a Comment