Follow KVARTHA on Google news Follow Us!
ad

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി അധികാരത്തിലേക്ക്; കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു

BJP set to form government in Haryana, leads in Maharashtra, Modi , 288-member Assembly, Maharashtra and Haryana Assembly Polls 2014, Counting of votes, Exit Polls Showed
ന്യൂഡല്‍ഹി:(www.kvartha.com 19.10.2014) നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പി അധികാരത്തിലേക്ക്. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത മഹാരാഷ്ട്രയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മഹാരാഷ്ട്രയില്‍ ശിവസേനയും ഹരിയാനയില്‍ ഐഎന്‍എല്‍ഡിയുമാണ് രണ്ടാംസ്ഥാനത്ത്. രണ്ടിടത്തും കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്‍സിപിയും കനത്ത തിരിച്ചടിയിലേക്ക് നീങ്ങുകയാണ്.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. ആദ്യ മണിക്കൂറുകളില്‍ നിലനിര്‍ത്തിയ മുന്നേറ്റം നിലനിര്‍ത്താന്‍ ബിജെപിക്ക് സാധിച്ചില്ല. കൂട്ടുകക്ഷി മന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് ഇവിടെ രൂപപ്പെട്ടുവരുന്നത്. ശിവസേനയുമായി ശത്രുതയില്ലെന്ന് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് ദേവേന്ദ്ര ഫട്‌നാവികും ശിവസേന നേതാവ് ഉദ്ദവ് താക്കറെയും മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുമെന്നാണ് സൂചന.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: BJP set to form government in Haryana, leads in Maharashtra, Modi , 288-member Assembly, Maharashtra and Haryana Assembly Polls 2014, Counting of votes, Exit Polls Showed 

2 comments

  1. കൊങ്ക്രെസ്സിനെ ഉടനെ ശവമടക്കിയില്ല എങ്കില്‍ നാറും!!
  2. ഒരു നൂറു കൂടി ആകാം..