Follow KVARTHA on Google news Follow Us!
ad

സൗന്ദര്യമില്ലാത്തത് ഭാഗ്യമായി; ബലാല്‍സംഗം ചെയ്യാന്‍ വന്നയാള്‍ പെണ്‍കുട്ടിയെ വെറുതെവിട്ടു

സൗന്ദര്യമില്ലാത്തത് ഒരനുഗ്രഹമായി കാണുകയാണ് ചൈനീസ് പെണ്‍കുട്ടി. കുട്ടിക്കാലത്ത് Beijing, Police, Arrest, Youth, Family, House, Fall Asleep, World,
ബെയ്ജിങ് : (www.kvartha.com 26.09.2014)സൗന്ദര്യമില്ലാത്തത് ഒരനുഗ്രഹമായി കാണുകയാണ് ചൈനീസ് പെണ്‍കുട്ടി. കുട്ടിക്കാലത്ത് സൗന്ദര്യമില്ലെന്ന് പറഞ്ഞ് പലരും പെണ്‍കുട്ടിയെ കളിയാക്കിയിട്ടുണ്ട്. അപ്പോഴൊക്കെ വിഷമം തോന്നിയ പെണ്‍കുട്ടി ഇപ്പോള്‍ സൗന്ദര്യമില്ലായ്മയെ ഭാഗ്യമായി കാണുകയാണ്.

ചൈനയിലെ ഫെങ്തായ് ജില്ലയിലെ  വാടകവീട്ടിലാണ് പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. വീട്ടില്‍ കുടുംബാംഗങ്ങളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ രാത്രിയുടെ മറവിലെത്തിയ മോഷ്ടാവ് മാനഭംഗം ചെയ്യാന്‍ ശ്രമിച്ചു. അപ്രതീക്ഷിതമായ ആക്രമത്തില്‍ ഭയചകിതയായി നിലവിളിച്ച പെണ്‍കുട്ടിയുടെ മുഖം അപ്പോഴാണ് അക്രമി കാണുന്നത്. പെണ്‍കുട്ടിക്ക് സൗന്ദര്യമില്ലന്ന് കണ്ട് അക്രമി ഉപേക്ഷിച്ച് പോവുകയും ചെയ്തു.

വാങ് എന്ന യുവാവായിരുന്നു പെണ്‍കുട്ടിയോട് അലിവ് കാട്ടിയത്. പെണ്‍കുട്ടിയോട് ഇക്കാര്യം ആരോടും പറയരുതെന്ന് അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടി ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് വാങ്ങിനെ പിടികൂടി അറസ്റ്റ് ചെയ്തു.

Young Man Attempts Rape, Stops After Seeing Girl’s Face

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ചൂരി മീപ്പുഗുരിയിലെ വീടിന് രണ്ടാമതും കല്ലെറിഞ്ഞ യുവാവ് പിടിയില്‍

Keywords: Young Man Attempts Rape, Stops After Seeing Girl’s Face, Beijing, Police, Arrest, Youth, Family, House, Fall Asleep, World,

Post a Comment