കൊച്ചി:(www.kvartha.com 30.09.2014) ഓണ്‍ലൈന്‍ ഫാഷന്‍, ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡായ അമേരിക്കന്‍ സ്വാനിന്റെ ബ്രാന്‍ഡ് അംബസാഡറായി പ്രമുഖ റാപ്പ് ഗായകനും സംഗീതവിദഗ്ധനുമായ യോ യോ ഹണിസിങ്ങിനെ നിയമിച്ചു. ഫാഷന്‍ മേഖലയില്‍ ഹണിസിങ്ങിന് ലഭിക്കുന്ന ആദ്യത്തെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനമാണിത്.
മുപ്പത്തിയൊന്നുകാരനായ ഹണിസിങ്ങിന് ആഗോളതലത്തില്‍ ലക്ഷക്കണക്കിന് ആരാധകരുണ്ട്. സ്വന്തമായി ചിട്ടപ്പെടുത്തിയ റാപ്പുകളിലൂടെ ആവേശം വിതറുന്ന ഹണിസിങ് ഈ നിയമനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ആല്‍ബത്തില്‍ പങ്കുചേരാന്‍ അമേരിക്കന്‍ സ്വാനിന്റെ യുവഉപയോക്താക്കള്‍ക്ക് അവസരം നല്‍കും. ഇതിനായി സോഷ്യല്‍ മീഡിയയിലൂടെ യോ യോ ആന്റ് യൂ എ എ മത്സരത്തിലേക്ക് എന്‍ട്രികള്‍ അയക്കാം.
yoyoandyou.americanswan.com എന്ന വിലാസത്തിലേക്കാണ് എന്‍ട്രികള്‍ അയക്കേണ്ടത്. വിജയികളാകുന്ന ഒരു പുരുഷനും സ്ത്രീക്കും പുതിയ വീഡിയോ ആല്‍ബത്തില്‍ പ്രത്യക്ഷപ്പെടാം. മത്സരം പ്രഖ്യാപിച്ചയുടന്‍ വന്‍ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ ആയിരത്തിലധികം എന്‍ട്രികള്‍ ലഭിച്ചു. ഫേസ്ബുക്കില്‍ 25 ദശലക്ഷം ആരാധകരുള്ള ഹണിസിങ് പുതിയ ബിസിനസ് ബന്ധത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Online Fashion, Lifestyle brand, American Swan, Roped in Yo Yo Honey Singh, young consumers, Fashion genre, social media, Mr. Anurag Rajpal, Director and CEO, American Swan