Follow KVARTHA on Google news Follow Us!
ad

ആത്മഹത്യ ചെയ്യാനായി കുളത്തില്‍ ചാടിയ യുവതിയെ മുതലകള്‍ കടിച്ചു കൊന്നു

ആത്മഹത്യ ചെയ്യാനായി കുളത്തില്‍ ചാടിയ സ്ത്രീയെ മുതല കടിച്ച് കൊന്നു. ബാങ്കോക്കിലെ Bangkok, Police, Children, Food, Sisters, Protection, World,
ബാങ്കോക്ക്: (www.kvartha.com 16.09.2014)ആത്മഹത്യ ചെയ്യാനായി കുളത്തില്‍ ചാടിയ സ്ത്രീയെ മുതല കടിച്ച് കൊന്നു. ബാങ്കോക്കിലെ അതിര്‍ത്തി പ്രദേശത്ത് ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വാന്‍പെന്‍ ഇന്‍യെയ്(65) എന്ന തായ് യുവതിയാണ് മുതലയുടെ കടിയേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്. തായുടെ തലസ്ഥാനമായ സമുത് പ്രകര്‍ണ്‍ ക്രോക്കഡൈല്‍ ഫാം ആന്റ് സൂവിലെ കുളത്തിലാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Thailand woman dead after jumping into crocodile pit, Bangkok, Police, Children, Food, Sisters, ആയിരത്തോളം മുതലകളുള്ള കുളത്തില്‍ സന്ദര്‍ശകര്‍ക്ക് ഭക്ഷണം കൊടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിന്റെ വേലികള്‍ താഴ്ന്നിരിക്കുന്നതിനാല്‍ കുട്ടികളുള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ മുതലകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് പതിവാണ്. ഇവിടെ നിന്നാണ് വാന്‍പെന്‍ കുളത്തില്‍ ചാടിയതെന്ന് സമുത് പ്രകന്‍ പോലീസ് പറഞ്ഞു. വെള്ളത്തില്‍ ചാടിയപ്പോള്‍ തന്നെ മുതലകള്‍ കൂട്ടമായെത്തി വാന്‍പെന്നിനെ കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഇവറ്റകളെ അകറ്റാനുള്ള മൃഗശാലാ അധികൃതരുടെ ശ്രമങ്ങളും ഫലം കണ്ടില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്ന വാന്‍പെന്‍ ആരോടും സംസാരിക്കാറുണ്ടായിരുന്നില്ലെന്ന് സഹോദരി വ്യക്തമാക്കി. അതേസമയം തായ് ടൂറിസ്റ്റുകള്‍ ധാരാളമായെത്തുന്ന ഫാമില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
റോഡുകളുടെ ശോചനീയവസ്ഥയും അഴിമതിയും: ബി.ജെ.പി. നഗരസഭാ ഓഫീസ് മാര്‍ച്ച് നടത്തി
Keywords: Thailand woman dead after jumping into crocodile pit, Bangkok, Police, Children, Food, Sisters, Protection, World.

Post a Comment