Follow KVARTHA on Google news Follow Us!
ad

ആരാണ് ജയലളിത? ആ പഴയ കഥകള്‍ ഇങ്ങനെ

കോമളവല്ലിയെന്ന യഥാര്‍ത്ഥ പേരും അമ്മു എന്ന ഓമനപേരുമുള്ള ജയലളിത പുരട്ച്ചി തലൈവി എന്നും അമ്മയെന്നുമുള്ള Jayalalitha, National, Tamilnadu, Amma, Komalavally, Story of Jayalalitha.
(www.kvartha.com 27.09.2014) കോമളവല്ലിയെന്ന യഥാര്‍ത്ഥ പേരും അമ്മു എന്ന ഓമനപേരുമുള്ള ജയലളിത പുരട്ച്ചി തലൈവി എന്നും അമ്മയെന്നുമുള്ള പേരുകളിലേക്കെത്തിയത് പെടുന്നനെയുള്ള രാഷ്ട്രീയ വളര്‍ച്ചയിലൂടെയാണ്. 1948 ല്‍ മൈസൂറില്‍ ജനിച്ച ജയലളിത എം.ജി. ആറിനോടൊപ്പം നിരവധി ചിത്രങ്ങളിലഭിനയിക്കുകയും പിന്നീട് അദ്ദേഹത്തിന്റെ തന്നെ പാര്‍ട്ടിയായ എ.ഐ.ഡി.എം.കെയില്‍ അംഗമാകുകയും ചെയ്തു.

കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ ജയലളിത രാജ്യസഭാംഗമായി. 1991 ല്‍ ആദ്യമായി ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായി. മുഖ്യമന്ത്രി പദത്തിലെത്തിയതും പിന്നീട് അഴിമതി ആരോപണങ്ങളുടെ കൂമ്പാരമാണ് ജയലളിതയെ തേടിയെത്തിയത്. 1996 ല്‍ എ.ഐ.ഡി.എം.കെയെ തൂത്തുവാരി ഡി.എം.കെ. അധികാരത്തിലേറിയതോടെ ജയലളിതയെ അറസ്റ്റ് ചെയ്യുകയും വിചാരണക്കായി പ്രത്യേക കോടതി രൂപവത്കരിക്കുകയും ചെയ്തു.

2001 ലെ തിരഞ്ഞെടുപ്പില്‍ നിന്നും അവരെ മാറ്റി നിര്‍ത്തപ്പെട്ടതും അഴിമതി കേസുകള്‍ തന്നെയാണ്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ തന്നെ ജയലളിത മുഖ്യമന്ത്രിയാകുകയും ഇവരുടെ നിയമനം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യകുകയും വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്തു.

പിന്നീട് രാജി വെയ്‌ക്കേണ്ടിവന്ന ജയലളിത 2011 ല്‍ വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിലെത്തി.  മുഖ്യമന്ത്രി പദത്തില്‍ തുടരവേയാണ് 1991 -96 കാലഘട്ടത്തില്‍ അനധിക്യതമായി സ്വത്ത് സമ്പാദിച്ചതില്‍ ജയലളിത കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.
Jayalalitha, National, Tamilnadu, Amma, Komalavally, Story of Jayalalitha.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Jayalalitha, National, Tamilnadu, Amma, Komalavally, Story of Jayalalitha.

Post a Comment