Follow KVARTHA on Google news Follow Us!
ad

ഐസിസ് അറുകൊല വീണ്ടും: ബ്രിട്ടീഷ് സന്നദ്ധപ്രവര്‍ത്തകനെയും കഴുത്തറുത്തു കൊന്നു

അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പിന്നാലെ സിറിയയില്‍ ബന്ദിയാക്കിയ ബ്രിട്ടീഷ് സന്നദ്ധപ്രവര്‍ത്തകനായ 'Pure Evil': ISIS Appears to Kill British Hostage in New Video, British hostage David Haines, Syria, ISIS executes British aid worker David Haines, website, journalist James Foley, President Obama condemned, "barbaric" murder
ബെയ്‌റൂട്ട്: (www.kvartha.com 14.09.2014) അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പിന്നാലെ സിറിയയില്‍ ബന്ദിയാക്കിയ ബ്രിട്ടീഷ് സന്നദ്ധപ്രവര്‍ത്തകനായ ഡേവിഡ് ഹെയ്ന്‍സിനെയും ഐസിസ് തീവ്രവാദികള്‍ കഴുത്തറുത്ത് കൊന്നു. ഇതിന്റെ വീഡിയോ ഐസിസ് പുറത്തുവിട്ടിട്ടുണ്ട്. അമേരിക്കയ്ക്കുള്ള സന്ദേശം എന്ന പേരിലാണ് ഐസിസിന്റെ ഉപസംഘടനയുടെ വെബ്‌സൈറ്റിലൂടെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ആഴ്ചകളായി ഐസിസ് നടത്തിവന്നു കൊണ്ടിരിക്കുന്ന മൂന്നാമത്തെ ക്രൂരതയാണ് ഇത്.

സ്‌കോട്ട്‌ലാന്‍ഡ് സ്വദേശിയായ ഡേവിഡ് ഹെയ്ന്‍സിനെ 2013 മാര്‍ച്ച് മാസത്തില്‍ സിറിയയില്‍ വച്ചാണ് ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. നേരത്തെ ബന്ദികളാക്കിയ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരായ ജെയിംസ് ഫോളി, സ്റ്റീവന്‍ സോറ്റ്‌ലോഫ് എന്നിവരെ ഇതേ രീതിയില്‍ ഐസിസ് വധിച്ചിരുന്നു.

സംഭവത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ശക്തമായി ഭാഷയില്‍ അപലപിച്ചു. ഐസിസ് തീവ്രവാദികളായ കൊലയാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം ട്വിറ്റര്‍ വഴി പ്രതികരിച്ചു. കൊലപാതകം പിശാചിന്റെ ഹീനകൃത്യമാണെന്നും ഡേവിഡ് ഹെയിന്‍സിന്റെ കുടുംബം കാണിച്ച ധൈര്യത്തെ പ്രകീര്‍ത്തിക്കുകയും കുടുംബത്തോടൊപ്പം ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈനിക നടപടി ഉണ്ടായാല്‍ ഏതുതരത്തിലുള്ള സഹായം ചെയ്യുമെന്ന് ഒബാമയും വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

'Pure Evil': ISIS Appears to Kill British Hostage in New Video, British hostage David Haines, Syria, ISIS executes British aid worker David Haines, website, journalist James Foley, President Obama condemned, "barbaric" murder

The following content has been identified potentially offensive or graphic



Keywords: 'Pure Evil': ISIS Appears to Kill British Hostage in New Video, British hostage David Haines, Syria, ISIS executes British aid worker David Haines, website, journalist James Foley, President Obama condemned, "barbaric" murder

2 comments

  1. പായലെ വിട; ..............പക്ഷെ നമ്മുടെ നദികളില്‍ വെള്ളമിപ്പോഴേ വറ്റി.... മല്ലുസ് ... ബംഗ്ലാദേശില്‍ കുടിയേറും?
  2. കഥകള്‍ ഉണ്ടാക്കുന്ന പോലീസും കസ്റ്റംസും, അവ പ്രചരിപ്പിക്കുന്ന മാധ്യമ വേശ്യകളും .... നായിന്‍റെ മക്കളെ കണ്ടെടത്ത് വെച്ച് തല്ലി കൊന്നാലെ, ഇന്ത്യയില്‍ സാമുദായിക സൌഹാര്‍ദ്ദത്തോടെ ജീവിക്കാന്‍ പറ്റൂ!!!