Follow KVARTHA on Google news Follow Us!
ad

പി.ടി. നാസര്‍ ഏഷ്യാനെറ്റില്‍ ചേര്‍ന്നുവെന്ന് പ്രചാരണം; നാസര്‍ ഇന്ത്യാവിഷനില്‍ തന്നെ

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പി.ടി. നാസര്‍ ഇന്ത്യാവിഷനില്‍ നിന്നു രാജിവെച്ച് ഏഷ്യാനെറ്റ് ന്യൂസില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത വാട്ട്‌സ് ആപ്പില്‍ Thiruvananthapuram, Asianet, India Vision, Kerala, Channel, News, P.T Nasar, Whats App
തിരുവനന്തപുരം: (www.kvartha.com 19.09.2014) പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പി.ടി. നാസര്‍ ഇന്ത്യാവിഷനില്‍ നിന്നു രാജിവെച്ച് ഏഷ്യാനെറ്റ് ന്യൂസില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത വാട്ട്‌സ് ആപ്പില്‍ പ്രചരിക്കുന്നു. എന്നാല്‍ നാസര്‍ ഇപ്പോഴും ഇന്ത്യാവിഷന്‍ കണ്‍സല്‍ട്ടന്റ് എഡിറ്ററായിത്തന്നെ തുടരുന്നുമുണ്ട്. നാസര്‍ തിരുവനന്തപുരത്ത് ഏഷ്യാനെറ്റ് ന്യൂസില്‍ കറന്റ് എഡിറ്ററായി ചേര്‍ന്നുവെന്നാണു വാട്ട്‌സ് ആപ്പിലെ തിരുവനന്തപുരം മീഡിയ ഗ്രൂപ്പില്‍ പ്രചരിക്കുന്നത്.

താന്‍ ഇന്ത്യാവിഷനില്‍ തന്നെയുണ്ടെന്നും തന്റെ പ്രതിവാര പ്രോഗ്രാമായ ഗ്ലാസ്‌നസ്തിന്റെ തിരക്കിലാണ് ഈ ദിവസങ്ങളിലെന്നും പി.ടി. നാസര്‍ വിശദീകരിക്കുന്നു. ഏഷ്യാനെറ്റില്‍ ചേര്‍ന്നുവെന്ന ഇല്ലാത്ത വാര്‍ത്ത പ്രചരിക്കുന്നത് എങ്ങനെയെന്ന് അറിയില്ല.

അതേസമയം, ഏഷ്യാനെറ്റ് മാനേജ്‌മെന്റ് നാസറുമായി ബന്ധപ്പെട്ടിരുന്നതായി സൂചനയുണ്ട്്. ദൃശ്യ മാധ്യമ രംഗത്തു മികവു തെളിയിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നാസറിന്റെ സേവനം ഉപയോഗപ്പെടുത്താനുള്ള നിര്‍ദേശം ഏഷ്യാനെറ്റ് എഡിറ്റോറിയല്‍ ടീമില്‍ നിന്ന് ഉണ്ടായ സാഹചര്യത്തിലായിരുന്നു ഇത്. നാസറിന് ഏഷ്യാനെറ്റില്‍ ചേരാന്‍ താല്‍പര്യം ഉണ്ടോയെന്ന് നേരിട്ട് അന്വേഷിക്കാനും അദ്ദേഹം തയ്യാറാണെങ്കില്‍ സീനിയര്‍ തലത്തില്‍ നിയമിക്കാനുമായിരുന്നു ആലോചന.

അതിന് എഡിറ്റോറിയല്‍ ടീമിലെ മുതിര്‍ന്ന അംഗത്തെ ചുമതലപ്പെടുത്തി. പക്ഷേ, അദ്ദേഹം പി.ടി. നാസറുമായി സംസാരിച്ചത് ഏഷ്യാനെറ്റ് ന്യൂസിനു വേണ്ടി ഒരു പ്രതിവാര പ്രോഗ്രാം തയ്യാറാക്കുന്നതിനേക്കുറിച്ചായിരുന്നു എന്നാണ് വിവരം. ഇന്ത്യാവിഷനില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുകയും അവിടെ പ്രത്യേക പ്രതിവാര പരിപാടി അവതരിപ്പിക്കുകയും ചെയ്യുന്നതിനിടെ മറ്റൊരു ചാനലില്‍ പരിപാടി ചെയ്യാനുള്ള പ്രായോഗിക ബുദ്ധിമുട്ട് നാസര്‍ അറിയിക്കുകയും ചെയ്തത്രേ. ഏഷ്യാനെറ്റില്‍ ചേരുന്നോ എന്ന ചോദ്യം ഉയരാതിരുന്ന സാഹചര്യത്തില്‍ അതു സംബന്ധിച്ച ചര്‍ച്ച ഉണ്ടായുമില്ല.

എന്നാല്‍ പി.ടി. നാസര്‍ ഏഷ്യാനെറ്റില്‍ ചേരുന്നുവെന്നും ചേര്‍ന്നു കഴിഞ്ഞെന്നുമാണ് പിന്നീടു പ്രചരിച്ചത്. ഒന്നില്‍ നിന്നു മറ്റൊന്നിലേക്ക് മാറുന്നതും അതില്‍ നിന്ന് വീണ്ടും മാറുന്നതുമൊന്നും മാധ്യമ രംഗത്ത് പൊതുവേയും ടി.വി. ചാനലുകളില്‍ പ്രത്യേകിച്ചും അസാധാരണമല്ല. എങ്കിലും പി.ടി. നാസറിന് ഇനിയെങ്കിലും എവിടെയെങ്കിലും ഉറച്ചുനിന്നുകൂടേ എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച നടത്താനും ചിലര്‍ ശ്രമിച്ചു.

ഇന്ത്യാവിഷന്‍, ഏഷ്യാനെറ്റ്, കൈരളി, മനോരമ, മാതൃഭൂമി, സൂര്യ, മീഡിയ വണ്‍ തുടങ്ങിയ ചാനലുകളിലെല്ലാം പരസ്പരം മാധ്യമ പ്രവര്‍ത്തകരുടെ ചാട്ടവും തിരിച്ചുള്ള ചാട്ടവും സര്‍വസാധാരണമാണ്. ഉദഹരണത്തിന്, ഏഷ്യാനെറ്റിലായിരുന്ന വേണു ബലകൃഷ്ണനാണ് ഇപ്പോള്‍ മാതൃഭൂമിയിലുള്ളത്. അവിടേക്ക് നേരിട്ടു വരികയായിരുന്നില്ല. ഏഷ്യാനെറ്റില്‍ നിന്ന് മനോരമയിലും അവിടെനിന്ന് റിപ്പോര്‍ട്ടറിലും പോയ ശേഷമാണ് മാതൃഭൂമിയിലെത്തിയത്. കൈരളി എംഡിയും എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസ് ഏഷ്യാനെറ്റില്‍ പോയതും വൈകതെ തിരിച്ചുവന്നതും വലിയ വാര്‍ത്തയായ കാര്യമാണ്.

പത്ര മാധ്യമ രംഗത്തുനിന്ന് ദൃശ്യ മാധ്യമ രംഗത്തെത്തി മികച്ച വിജയം നേടിയവരുടെ മുന്‍ നിരയിലാണ് പി.ടി. നാസര്‍ എന്നു വിലയിരുത്തപ്പെടുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Thiruvananthapuram, Asianet, India Vision, Kerala, Channel, News, P.T Nasar, Whats App

Keywords: Thiruvananthapuram, Asianet, India Vision, Kerala, Channel, News, P.T Nasar, Whats App, PT Nazar is Asianet, say Whatsapp; but still he is a Indiavision man. 

Post a Comment