Follow KVARTHA on Google news Follow Us!
ad

ജെന്നിഫര്‍ ലോറന്‍സ് ഉള്‍പ്പെടെ നൂറിലേറെ താരങ്ങളുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍

ഹോളിവുഡ് താരം ജെന്നിഫര്‍ ലോറന്‍സ് ഉള്‍പ്പെടെ നൂറിലേറെ പ്രമുഖ താരങ്ങളുടെ നഗ്‌ന New York, Police, Website, Twitter, Complaint, World,
ന്യൂയോര്‍ക്ക്: (www.kvartha.com 01.09.2014) ഹോളിവുഡ് താരം ജെന്നിഫര്‍ ലോറന്‍സ് ഉള്‍പ്പെടെ നൂറിലേറെ പ്രമുഖ താരങ്ങളുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും ചോര്‍ത്തി ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തു. അജ്ഞാതനായ ഹാക്കറാണ് ഇതിനു പിന്നിലെന്നാണ് കണ്ടെത്തല്‍. താരങ്ങളുടെ ആപ്പിള്‍ ഐ ക്ലൗഡ് അക്കൗണ്ടുകളില്‍ കടന്നു കയറി ഹാക്കര്‍ ഇവരുടെ സ്വകാര്യ നിമിഷങ്ങള്‍ ചോര്‍ത്തിയതാണെന്നാണ് നിഗമനം. പോലീസും ആപ്പിളും ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരം നടത്തിയിട്ടില്ല.

4 chan വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട നഗ്നചിത്രങ്ങളുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്  സൈറ്റിലെ ഒരു യൂസറാണ്. ജെന്നിഫര്‍ ലോറന്‍സിനെ കൂടാതെ ആവ്‌റില്‍ ലാവൈന്‍, കിം കര്‍ദാഷിയാന്‍, റിഹാന, ക്രിസ്റ്റിന്‍ ഡന്‍സ്റ്റന്‍, ഓബ്രി പ്ലാസ, വിനോന റൈഡര്‍, തുടങ്ങി സിനിമാ സംഗീത രംഗങ്ങളിലെ പ്രമുഖരുടെ നഗ്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്.

പോസ്റ്റുകള്‍ ഇതിനോടകം തന്നെ സൈറ്റില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ അതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഓണ്‍ലൈനില്‍ ഇപ്പോഴും വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്ന് ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്.

ചിത്രങ്ങള്‍ പുറത്തു വിട്ട സംഭവത്തിനെതിരെ ജെന്നിഫര്‍ ലോറന്‍സ് പോലീസില്‍ പരാതി നല്‍കിയതായാണ് വിവരം.അതേസമയം പുറത്തുവിട്ടിരിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണെന്ന് ചില താരങ്ങള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, നടി മേരി എലിസബത്ത് വിന്‍സ്റ്റഡ് അടക്കമുള്ള  താരങ്ങള്‍ തങ്ങളുടെ നഗ്നചിത്രങ്ങള്‍  പുറത്തു വിട്ടത് സ്വകാര്യതയുടെ ലംഘനമാണെന്ന് പറഞ്ഞ് രംഗത്തെത്തി.

 Nude photos of Jennifer Lawrence and others posted online by alleged hacker,
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
കോളജ് ലെക്ചററായ യുവതി തൂങ്ങിമരിച്ച നിലയില്‍; കാമുകന്റെ മരണത്തില്‍ മനം നൊന്തെന്ന് ആത്മഹത്യാ കുറിപ്പ്
Keywords: Nude photos of Jennifer Lawrence and others posted online by alleged hacker, New York, Police, Website, Twitter, Complaint, World.

Post a Comment