Follow KVARTHA on Google news Follow Us!
ad

ഡല്‍ഹിയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ല: ഷീല ദീക്ഷിത്

ഡല്‍ഹിയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. New Delhi, Chief Minister, National, BJP, Congress, Never said BJP should form government in Delhi, Sheila Dikshit says
ന്യൂഡല്‍ഹി: (www.kvartha.com 13.09.2014) ഡല്‍ഹിയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗ സംഖ്യയുണ്ടെങ്കില്‍ അവര്‍ രൂപീകരിക്കുമെന്നാണ് താന്‍ പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്ക് അവസരം നല്‍കണമെന്നായിരുന്നു കഴിഞ്ഞ ദിവസം ഷീലാ ദീക്ഷിത് നടത്തിയ പ്രസ്താവന. ബി.ജെ.പി സര്‍ക്കാരുണ്ടാക്കുന്നതാണ് ജനങ്ങള്‍ക്ക് നല്ലതെന്നും അവര്‍ പറഞ്ഞിരുന്നു. ഇത് വലിയ വിവാദത്തിന് തിരികൊളുത്തിയ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി ഷീലാ ദീക്ഷിത് രംഗത്തു വന്നത്.

New Delhi, Chief Minister, National, BJP, Congress, Never said BJP should form government in Delhi, Sheila Dikshit saysഗവര്‍ണര്‍ സ്ഥാനം രാജിവെക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നെന്നും ഇതിനായി ഉദ്യോഗസ്ഥര്‍ സ്വീകരിച്ച മാര്‍ഗം ശരിയായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: New Delhi, Chief Minister, National, BJP, Congress, Never said BJP should form government in Delhi, Sheila Dikshit says.

Post a Comment