Follow KVARTHA on Google news Follow Us!
ad

മതപരിവര്‍ത്തനം നടത്തിയ മുസ്ലീം യുവതിയെ വീണ്ടും മതം മാറ്റി; 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഉത്തരകാശി: (www.kvartha.com 18.09.2014) ഒരു മുസ്ലീം യുവതിയുടെ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍Jharkhand, Utharkashi, Muslim woman, Hindu,
ഉത്തരകാശി: (www.kvartha.com 18.09.2014) ഒരു മുസ്ലീം യുവതിയുടെ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. മുസ്ലീം യുവതിയെ ഹിന്ദുമതം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതിനാണ് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത്.

ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുന്‍പ് യുവതി ഹിന്ദുമത വിശ്വാസിയായിരുന്നു. മുസ്ലീം യുവാവുമായി പ്രണയത്തിലായ യുവതി പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് അയാളെ വിവാഹം ചെയ്തു.

Jharkhand, Utharkashi, Muslim woman, Hindu, എന്നാല്‍ യുവതിയെ തട്ടിക്കൊണ്ടുപോയി മതം മാറ്റിയെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പോലീസിനെ സമീപിച്ചു. പോലീസ് ദമ്പതികളെ കസ്റ്റഡിയിലെടുത്തു. ബന്ധുക്കളുടെ ആവശ്യപ്രകാരം പോലീസ് യുവതിയെ വീണ്ടും ഹിന്ദുമതം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചു. ഇതിനായി ചില മതാനുഷ്ഠാനങ്ങളും പോലീസ് സ്റ്റേഷനില്‍ നടത്തി.

ഇതിനിടെ യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഉയര്‍ന്ന പോലീസുദ്യോഗസ്ഥരെ സമീപിച്ച് പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത്.

SUMMARY: Three police officials of the state's Uttarkashi district were suspended on Wednesday over 'reconversion' of a Muslim woman to Hindu, a report published in TOI said.

Keywords: Jharkhand, Utharkashi, Muslim woman, Hindu,


Post a Comment