Follow KVARTHA on Google news Follow Us!
ad

മുരുകന്റേത് ഒറിജിനലിനെ വെല്ലുന്ന 916 വ്യാജ സ്വര്‍ണം; കാസര്‍കോട്ട് അറസ്റ്റിലായ സംഘം സമ്പാദിച്ചത് കോടികള്‍

ഒറിജിനലിനെ വെല്ലുന്ന 916 വ്യാജ സ്വര്‍ണാഭരണങ്ങള്‍ പണയംവെച്ചും വിറ്റും കാസര്‍കോട്ട് അറസ്റ്റിലായ സംഘം സമ്പാദിച്ചത് കോടികളാണെന്ന് Fake gold, Kasaragod, Accuse, Arrest, Kerala, Police, Cheating, 3 arrested for cheating.
കാസര്‍കോട്: (www.kvartha.com 29.09.2014) ഒറിജിനലിനെ വെല്ലുന്ന 916 വ്യാജ സ്വര്‍ണാഭരണങ്ങള്‍ പണയംവെച്ചും വിറ്റും കാസര്‍കോട്ട് അറസ്റ്റിലായ സംഘം സമ്പാദിച്ചത് കോടികളാണെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. സ്വര്‍ണവളകളിലും ആഭരണങ്ങളിലും പുറമെ ഒറിജിനല്‍ സ്വര്‍ണമാണ് പൂശുന്നത്. അകത്ത് വ്യാജ സ്വര്‍ണമാണ് ഉള്ളത്.

പാലക്കാട് കോങ്ങാട്ടെ സക്കീര്‍ ഹുസൈന്‍ (40), കാസര്‍കോട് പടഌയിലെ ഇബ്രാഹിം ഹാരിസ് എന്ന പടഌഹാരിസ് (40), കാസര്‍കോട് എരിയാലില്‍ താമസക്കാരനായ കീഴൂരിലെ ഹസന്‍ (38) എന്നിവരെയാണ് പോലീസ് വ്യാജ സ്വര്‍ണം വിറ്റകേസില്‍ തിങ്കളാഴ്ച രാവിലെ അറസ്റ്റുചെയ്തത്. ഏഴ് ജില്ലകളില്‍ ഇവര്‍ വ്യാജസ്വര്‍ണം വിറ്റതായി തെളിഞ്ഞിട്ടുണ്ട്.

ജ്വല്ലറികളിലും ബാങ്കുകളിലും നല്‍കിയാല്‍ ഇത് പെട്ടന്നു തിരിച്ചറിയാന്‍ കഴിയുന്നില്ല. ഇത് സംഘത്തിന് കൂടുതല്‍ തട്ടിപ്പുനടത്താന്‍ പ്രചോദനമായി. വളകളില്‍ പുറത്ത് സ്വര്‍ണവും അകത്ത് ചെമ്പുമാണ് പാകി നല്‍കുന്നത്. ഒറിജിനലിനെ വെല്ലുന്ന 916 സ്വര്‍ണം ഉണ്ടാക്കുന്ന തൃശ്ശൂര്‍ സ്വദേശി മുരുകേശനെ തൃശ്ശൂര്‍ പോലീസിന്റെ സഹായത്തോടെ നേരത്തെ തന്നെ അറസ്റ്റുചെയ്തിരുന്നു. മുരുകേശന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

മുരുകേശനില്‍ നിന്നും 916 ഹള്‍മാര്‍ക്ക് പതിക്കുന്ന സീലുകളും മെഷീനുകളും കണ്ടെത്തിയിരുന്നു. പല ജ്വല്ലറികളും ഇവരുടെ തട്ടിപ്പില്‍പെട്ടത് അന്വേഷണസംഘത്തിന് വിശ്വസിക്കാനാകുന്നില്ല. 916 സ്വര്‍ണാഭരണങ്ങള്‍ പരിശോധിക്കുന്ന അത്യാധുനിക മെഷീനുകളും മറ്റു സംവിധാനങ്ങളും ജ്വല്ലറികളിലും പണമിടപാട് സ്ഥാപനങ്ങളിലും ഉണ്ടെങ്കിലും അതിനെയെല്ലാം വെട്ടിച്ചാണ് വ്യാജസ്വര്‍ണം വില്‍പന നടത്തിവന്നത്.

അറസ്റ്റിലായ ഇബ്രാഹിം ഹാരിസ് സ്വര്‍ണം വില്‍ക്കുന്നതില്‍ അഗ്രഗണ്യാനാണെന്ന് പോലീസ് പറഞ്ഞു. ഇവരുടെ തട്ടിപ്പില്‍ കുടുങ്ങിയ പലരും വരുംദിവസങ്ങില്‍ പരാതിയുമായി പോലീസ് സ്‌റ്റേഷനുകളില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഇതോടെ തട്ടിപ്പിന്റെ വ്യാപ്തി കൂടും.

Related News:
7 ജില്ലകളില്‍ വ്യാജസ്വര്‍ണം വിറ്റ സംഘത്തിലെ 3 പേര്‍ കാസര്‍കോട്ട് അറസ്റ്റില്‍
Fake gold, Kasaragod, Accuse, Arrest, Kerala, Police, Cheating, Murukan's 916 gold, 3 arrested for cheating.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Fake gold, Kasaragod, Accuse, Arrest, Kerala, Police, Cheating, Murukan's 916 gold, 3 arrested for cheating.

Post a Comment