Follow KVARTHA on Google news Follow Us!
ad

'കൊല്ലപ്പെട്ട' ഭാര്യയെ കാമുകനൊപ്പം കണ്ടെത്തിയ ഒരു ഭര്‍ത്താവിന്റെ സന്തോഷം

റാഞ്ചി(ജാര്‍ഖണ്ഡ്): (www.kvartha.com 16.09.2014) കാണാതായ ഭാര്യയെ കാമുകനൊപ്പം കണ്ടെത്തുന്ന ഭര്‍ത്താക്കന്മാരുടെ ചേതോവികാരം എന്താകും? അത്ര നല്ലതാകില്ല എന്നാണ് ഭൂരിഭാഗം മറുപടിയുംJharkhand woman, Murder, Dowry, In-laws
റാഞ്ചി(ജാര്‍ഖണ്ഡ്): (www.kvartha.com 16.09.2014) കാണാതായ ഭാര്യയെ കാമുകനൊപ്പം കണ്ടെത്തുന്ന ഭര്‍ത്താക്കന്മാരുടെ ചേതോവികാരം എന്താകും? അത്ര നല്ലതാകില്ല എന്നാണ് ഭൂരിഭാഗം മറുപടിയും. എന്നാല്‍ ജാര്‍ഖണ്ഡിലെ ഒരു ഭര്‍ത്താവിന് ഭാര്യയെ കാമുകനൊപ്പം കണ്ടെത്തിയപ്പോള്‍ സന്തോഷത്തിന് അതിരില്ലായിരുന്നു. കാരണം കാണാതായ ഭാര്യയെ ഭര്‍ത്താവും വീട്ടുകാരും സ്ത്രീധനത്തിനായി കൊന്ന് കുഴിച്ചുമൂടിയെന്നാരോപിച്ച് ഭാര്യാ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഭാര്യയെ കണ്ടെത്തിയില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ ഭര്‍ത്താവും വീട്ടുകാരും ജീവിതകാലം മുഴുവന്‍ അഴിയെണ്ണുമായിരുന്നു.

ജാര്‍ഖണ്ഡിലെ ഓള്‍ഡ് ധുംകയിലാണ് രസകരമായ സംഭവം നടന്നത്. ഒരാഴ്ച മുന്‍പാണ് ചന്ദന്‍ ദരുക എന്ന 30കാരന്റെ ഭാര്യയായ പിങ്കി ദേവിയെ കാണാതായത്. ഇതോടെ മരുമകന്‍ മകളെ കൊന്ന് കുഴിച്ചുമൂടിയെന്നാരോപിച്ച് പിങ്കിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പിങ്കിയുടെ മൃതദേഹം കണ്ടെത്താനായില്ല.

ഇതിനിടെയാണ് ചില കാര്യങ്ങള്‍ക്കായി ചന്ദന്‍ സമീപത്തെ പട്ടണത്തിലെത്തിയത്. അവിടെ ഒരു ഹോട്ടലില്‍ പിങ്കി കാമുകനൊപ്പം ഭക്ഷണം കഴിക്കുന്നത് ശ്രദ്ധയില്‌പെട്ടതോടെ ചന്ദന്‍ സന്തോഷം കൊണ്ട് മതിമറന്നു. ഭാര്യയുടെ കള്ളി വെളിച്ചത്തായ സന്തോഷത്തിലായിരുന്നു അയാള്‍.

Jharkhand woman, Murder, Dowry, In-lawsഉടനെ തന്നെ ചന്ദന്‍ സുഹൃത്തുക്കളെ ഫോണ്‍ ചെയ്ത് വിളിച്ചുവരുത്തി. ചന്ദനേയും സുഹൃത്തുക്കളേയും കണ്ടതോടെ കാമുകന്‍ ഓടി രക്ഷപ്പെട്ടു. പിങ്കിയെ സുഹൃത്തുക്കള്‍ പിടികൂടി പോലീസിലും ഏല്പിച്ചു.
ഭാര്യ മറ്റൊരുത്തന്റെ കൂടെ കറങ്ങുകയാണെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ലെന്നാണ് ചന്ദന്‍ പോലീസിനോട് പറഞ്ഞത്. ഭാര്യയ്ക്ക് എന്തോ അപകടം സംഭവിച്ചുവെന്നായിരുന്നു പാവം ചന്ദന്‍ കരുതിയിരുന്നത്.

SUMMARY: A Jharkhand man’s joy knew no bounds when he spotted his runaway wife enjoying a meal with her new boyfriend last week, relieved that he could now prove to his in-laws that she had not been murdered by him for dowry.

Keywords: Jharkhand woman, Murder, Dowry, In-laws

Post a Comment