Follow KVARTHA on Google news Follow Us!
ad

മാന്‍ഡലിന്‍ വിദഗ്ദന്‍ യു ശ്രീനിവാസ് അന്തരിച്ചു

പ്രശസ്ത മാന്‍ഡലിന്‍ വിദഗ്ദന്‍ യു ശ്രീനിവാസ്(45) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍chennai, hospital, Treatment, Brother, Parents, Karnataka, Obituary, National,
ചെന്നൈ: (www.kvartha.com 19.09.2014)പ്രശസ്ത മാന്‍ഡലിന്‍ വിദഗ്ദന്‍ യു ശ്രീനിവാസ്(45) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കരള്‍രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം.

1969 ഫെബ്രുവരി 28 ന് ആന്ധ്രപ്രദേശിലെ പാലക്കോളില്‍ ജനിച്ച ശ്രീനിവാസ്  ആറാമത്തെ വയസില്‍തന്നെ മാന്‍ഡലിന്‍  സംഗീതത്തോട് വളരെയധികം  താല്പര്യം കാണിച്ചിരുന്നു. ഇതേതുടര്‍ന്ന് മാതാപിതാക്കള്‍ കര്‍ണാടക സംഗീതം മന്‍ഡോലിനില്‍ അഭ്യസിപ്പിക്കുകയും ചെയ്തു. 1978 ല്‍ ആന്ധ്രാപ്രദേശിലെ ഗുദിവദയില്‍ നടന്ന ത്യാഗരാജ ഫെസ്റ്റിവലിലാണ് ശ്രീനിവാസ് മാന്‍ഡലിനില്‍ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം ഇന്ത്യക്ക് അകത്തും പുറത്തുമായി  നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ശ്രീനിവാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വേള്‍ഡ് മ്യൂസിക് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ലോകപ്രശസ്തരായ ജോണ്‍ മക്വലോഗിന്‍, മൈക്കല്‍ ബ്രൂക്ക്, ട്രേഗണ്‍, നിഗല്‍ കെന്നഡി തുടങ്ങിയവര്‍ക്കൊപ്പം നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. മെക്‌സിക്കോയില്‍ നടന്ന സെവാന്റിനോ ഫെസ്റ്റിവലില്‍ സംഗീത പരിപാടി അവതരിപ്പിച്ച ആദ്യത്തെ കര്‍ണാടക സംഗീതജ്ഞനും ശ്രീനിവാസാണ്.

1998 ല്‍ രാജ്യം പത്മശ്രീ യും 2010 ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡും നല്‍കി ശ്രീനിവാസിനെ ആദരിച്ചിട്ടുണ്ട്. സംഗീത് സംസ്‌കൃതിയുടെ സനാതന്‍ സംഗീത പുരസ്‌കാരം, തമിഴ്‌നാട് സര്‍ക്കാരിന്റെ ആസ്ഥാന വിദ്വാന്‍ പദവി, സംഗീത് ബാലഭാസ്‌കര അവാര്‍ഡ്, രാഷ്ട്രപതിയുടെ നാഷണല്‍ സിറ്റിസെന്‍ അവാര്‍ഡ്, രാജീവ് ഗാന്ധി ദേശീയോദ്ഗ്രഥന അവാര്‍ഡ് തുടങ്ങിയവയും ശ്രീനിവാസിന് ലഭിച്ചിട്ടുണ്ട്. മാന്‍ഡലിന്‍ വിദഗ്ദന്‍ യു രാജേഷ് സഹോദരനാണ്.

Mandolin Shrinivas passes away,Chennai,Hospital, Treatment, Brother, Parents, Karnataka,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മോഡി പ്രഭാവം അവസാനിച്ചു; കോണ്‍ഗ്രസ് തിരിച്ചുവരുന്നു - വി.എം. സുധീരന്‍
Keywords: Mandolin Shrinivas passes away,Chennai,Hospital, Treatment, Brother, Parents, Karnataka, Obituary, National.

Post a Comment