Follow KVARTHA on Google news Follow Us!
ad

ബാര്‍ കേസ്: ഹാരിസ് ബീരാന്റെ പിന്മാറ്റം ഉടനില്ലെങ്കില്‍ രാജിവയ്ക്കാന്‍ ലീഗ് നേതൃത്വം നിര്‍ദേശിച്ചു; പിന്നാലെ തങ്ങള്‍ക്ക് കത്ത്

ബാര്‍ ഉടമകള്‍ക്കു വേണ്ടി സുപ്രീംകോടതിയില്‍ വാദിക്കുന്നതില്‍ നിന്നു പിന്മാറിയില്ലെങ്കില്‍ കെഎംസിസിയുടെ ഭാരവാഹിത്വം രാജിവയ്ക്കുകയും മുസ്്‌ലിംലീഗ് Thangal, Letter, Kerala, Bar issue, Haris Beeran, Muslim League, League leadership took bold stand; Haris Beeran sent letter to Thangal.
തിരുവനന്തപുരം: (www.kvartha.com 17.09.2014) ബാര്‍ ഉടമകള്‍ക്കു വേണ്ടി സുപ്രീംകോടതിയില്‍ വാദിക്കുന്നതില്‍ നിന്നു പിന്മാറിയില്ലെങ്കില്‍ കെഎംസിസിയുടെ ഭാരവാഹിത്വം രാജിവയ്ക്കുകയും മുസ്ലിം ലീഗ് അംഗത്വം ഉപേക്ഷിക്കുകയും ചെയ്യണം എന്ന് ലീഗ് നേതൃത്വം ഹരിസ് ബീരാന് അന്ത്യശാസനം നല്‍കിയിരുന്നതായി പുറത്തുവന്നു. ഇതേത്തുടര്‍ന്നാണ് ലീഗ് പ്രസിഡന്റ് പാണക്കാട സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് തിരക്കിട്ടു കത്തെഴുതി ഹരിസ് ബീരാന്‍ പിന്മാറിയത്.

ലീഗ് നയത്തിനു വിരുദ്ധമായി ബാറുടമകള്‍ക്കു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായതിനു വിശദീകരണം ചോദിച്ച് കഴിഞ്ഞ ദിവസം ജനറല്‍ സെക്രട്ടറി കെപിഎ മജീദ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നലെ, ലീഗിന്റെ ചില ഉന്നത നേതാക്കള്‍ ഹാരിസ് ബീരാനെ നേരിട്ടു ഫോണില്‍ വിളിക്കുകയും മാപ്പു ചോദിച്ച് തങ്ങള്‍ക്ക് കത്ത് നല്‍കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കത്ത് നല്‍കിയത്. മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ സഹോദരനും മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലുമായ വി കെ ബീരാന്റെ മകനുമായ ഹാരീസ് ഈ കേസില്‍ ഹാജരായത് ലീഗില്‍ വന്‍ വിവാദമായത് കെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച വൈകുന്നേരം പാണക്കാട് തങ്ങള്‍ക്ക് ഹാരിസ് ബീരാന്‍ കത്ത് നല്‍കിയത്.

മുസ്‌ലിം ലീഗിന്റെ അഭിപ്രായം പൂര്‍ണമായി മാനിച്ച് അബ്കാരി കേസില്‍ നിന്ന് പിന്മാറുകയാണെന്ന് വ്യക്തമാക്കുന്ന കത്തില്‍ പറയുന്ന അതേ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കെപിഎ മജീദിന്റെ നോട്ടീസിന് മറുപടിയും നല്‍കാനാണ് ഹാരിസ് ബീരാന്റെ തീരുമാനമെന്നാണു വിവരം. കോളജില്‍ ഒപ്പം പഠിച്ചിരുന്ന സുഹൃത്ത് കൃഷ്ണദാസിന്റെ വ്യക്തിപരമായ നിര്‍ബന്ധത്തിനു വഴങ്ങിയാണ് കേസില്‍ ഹാജരായതത്രേ. കൃഷ്ണദസ് ബാറുടമയാണോ എന്നു വെളിപ്പെടുത്തിയിട്ടില്ല. തന്റെ നടപടി പാര്‍ട്ടിക്ക് ഏതെങ്കിലും തരത്തില്‍ അപമാനകരമായെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നതായും ഹാരിസ് കത്തില്‍ പറയുന്നു.

സെപ്തംബര്‍ എട്ടിനാണ്് കൃഷ്ണദാസിനു വേണ്ടി സുപ്രീം കോടതിയില്‍ താന്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. കേസില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകര്‍ക്കായി സംസ്ഥാനത്തെ സാഹചര്യത്തിന്റെ പശ്ചാത്തലം വിശദീകരിക്കുന്ന വാദമുഖങ്ങള്‍ എഴുതിത്തയാറാക്കി നല്‍കുകയാണ് ചെയ്തത്. കേരളത്തില്‍ മദ്യനിരോധനം നടപ്പാക്കാനുള്ള സര്‍ക്കര്‍ നയം തന്റെ വാദങ്ങളില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. നയത്തിലെ പോരായ്മകള്‍ വിവേചനപരമാവുന്നു എന്നാണു ചൂണ്ടിക്കാട്ടിയത്. ഹരിസ് കത്തില്‍ വിശദീകരിക്കുന്നു.

എന്നാല്‍ ലീഗ് നേതൃത്വം ഈ നയം പൂര്‍ണമായി അംഗീകരിക്കുന്നുണ്ടെന്നും വിവേചനപരമാണു നയമെന്നത് ബാറുടമകളുടെ മാത്രം വാദമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടിയായി ഈ വിശദീകരണം മതിയാകുമോ എന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ മറുപടി കിട്ടിയ ശേഷം ലീഗ് നേതൃത്വം വിശദീകരണം നല്‍കിയേക്കും.

മദ്യനിരോധനം നടപ്പാക്കണമെങ്കില്‍ സര്‍ക്കാരിന്റെ കീഴിലുള്ള ബവ്‌റിജസ് ഷോപ്പുകളും പഞ്ച നക്ഷത്ര ബാറുകളും കൂടി അടയ്ക്കണമെന്നും  അല്ലെങ്കില്‍ സര്‍ക്കാര്‍ നയം വിവേചനപരമാണ്. മദ്യനയം തന്നെ അസ്ഥിരപ്പെടുത്താന്‍ സുപ്രീംകോടതിക്ക് സാധിക്കുമെന്നുമുള്ള തന്റെ വാദം തങ്ങള്‍ക്കുള്ള കത്തിലും ഹാരിസ് ബീരാന്‍ ആവര്‍ത്തിച്ചിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Thangal, Letter, Kerala, Bar issue, Haris Beeran, Muslim League, Panakkad Hyder Ali Shihab Thangal, League leadership took bold stand; Haris Beeran sent letter to Thangal.

Post a Comment