Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് ചൊവ്വാഴ്ച ആര്‍.എസ്.എസ്. ഹര്‍ത്താല്‍

ണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കും Kerala, RSS, BJP, Stabbed, Harthal, Kannur,
തിരുവനന്തപുരം:(www.kvartha.com 01.09.2014) കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ആര്‍എസ്എസ് ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സ്വകാര്യ വാഹനങ്ങള്‍ അടക്കം തടയുമെന്ന് ആര്‍എസ്എസ് കേന്ദ്രങ്ങള്‍ അറിയിച്ചു. നേരത്തെ കണ്ണൂര്‍ ജില്ലയില്‍ മാത്രമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നത്. വൈകിട്ടോടെയാണ് സംസ്ഥാന ഹര്‍ത്താല്‍ ആര്‍എസ്എസ് പ്രഖ്യാപിച്ചത്.

ഹര്‍ത്താല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

കതിരൂര്‍ ഡയമണ്ട് മുക്കില്‍ ആര്‍എസ്എസ് ജില്ലാ ശാരീരിക് പ്രമുഖ് മനോജിനെയാണ് ഒരു സംഘം ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്. കൂടെയുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ പ്രമോദിനെ ഗുരുതരമായ പരിക്കുകളോടെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വീണ്ടും സംഘര്‍ഷം നിലനില്‍ക്കുന്ന കണ്ണൂരില്‍ വന്‍പോലീസ് സംഘത്തെ വിന്യസിച്ചിരിക്കുകയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: BJP, Harthal, Kannur, Kerala, RSS, Stabbed

Post a Comment