Follow KVARTHA on Google news Follow Us!
ad

ബാറുകള്‍ക്ക് താഴുവീഴാന്‍ സമയമെടുക്കും; ഹൈക്കോടതി വിധിയുണ്ടായില്ല

പുതിയ മദ്യനയം ചോദ്യം ചെയ്തുള്ള ഹരജികളില്‍ ചൊവ്വാഴ്ച ഹൈക്കോടതി വിധിയുണ്ടായില്ല. ഹൈക്കോടതി വിധി പറയുംവരെ
കൊച്ചി:(www.kvartha.com 30.09.2014) പുതിയ മദ്യനയം ചോദ്യം ചെയ്തുള്ള ഹരജികളില്‍ ചൊവ്വാഴ്ച ഹൈക്കോടതി വിധിയുണ്ടായില്ല. ഹൈക്കോടതി വിധി പറയുംവരെ ബാറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിട്ടുള്ളതിനാല്‍, ഈ ദിവസങ്ങളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം.

സാധ്യമെങ്കില്‍ സെപ്തംബര്‍ 30നകം വിധി പറയണമെന്ന സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും വാദം പൂര്‍ത്തിയാകാന്‍ വൈകിയതിനാല്‍ വിധി പറയുന്നതും നീളുകയായിരുന്നു. പ്രശസ്തരായ സുപ്രീം കോടതി അഭിഭാഷകര്‍ ഉള്‍പ്പെടെ ഹാജരായ കേസില്‍ സെപ്തംബര്‍ 18 മുതല്‍ വാദം തുടങ്ങിയെങ്കിലും പൂര്‍ത്തിയായത് 25നാണ്.

ഇതിന് ശേഷവും ബീവറേജസ് കോര്‍പറേഷനും ഹരജിക്കാരും കൂടുതല്‍ സത്യവാങ്മൂലങ്ങളും വിശദീകരണങ്ങളും കോടതിക്ക് മുമ്പാകെ എത്തിച്ചു. ഈ സാഹചര്യത്തിലാണ് വിധിന്യായം പൂര്‍ത്തിയാക്കി ചൊവ്വാഴ്ച കോടതിക്ക് ഉത്തരവിടാനാവാതെ വന്നത്.  വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ കോടതി അവധിയായതിനാല്‍ തിങ്കളാഴ്ചയോ അതിനു ശേഷമോ മാത്രമേ വിധി പുറപ്പെടുവിക്കാനിടിയുള്ളൂ.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Kerala bar case: High Court judgement postponed

Keywords: Kerala bar case: High Court judgement postponed, Bar issue, Liquer, Consuming, Problems

Post a Comment