Follow KVARTHA on Google news Follow Us!
ad

രാജ്യത്തിനുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നവരാണ് ഇന്ത്യന്‍ മുസ്ലിങ്ങളെന്ന് മോഡി

രാജ്യത്തിന് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നവരാണ് ഇന്ത്യന്‍ മുസ്ലിങ്ങളെന്ന് Prime Minister, Narendra Modi, Muslim, Channel, America, Visit, National,
ഡെല്‍ഹി: (www.kvartha.com 19.09.2014)രാജ്യത്തിന് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നവരാണ് ഇന്ത്യന്‍ മുസ്ലിങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അവരുടെ രാജ്യ സ്‌നേഹത്തെ ചോദ്യം ചെയ്യാനാകില്ലെന്നും, അല്‍ഖ്വയ്ദയുടെ താളത്തിന് തുള്ളുന്നവരല്ല ഇന്ത്യന്‍ മുസ്ലീങ്ങളെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

സെപ്തംബര്‍ അവസാനവാരത്തില്‍ നടത്താനിരിക്കുന്ന അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് അനുകൂലമായി മോഡി പ്രസ്താവന നടത്തിയത്. അമേരിക്കന്‍ സന്ദര്‍ശനത്തോടെ  ഇന്തോ -അമേരിക്കന്‍ നയതന്ത്ര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയും മോഡി പങ്കുവെച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ അടുത്തിടെ ഉയര്‍ച്ച താഴ്ചകളുണ്ടായിട്ടുണ്ട്. എങ്കിലും പല കാര്യങ്ങളിലും  ഇരു രാജ്യങ്ങള്‍ക്കും  സാമ്യമുണ്ട്. ചരിത്രപരമായും സാംസ്‌ക്കാരികപരമായും ഇന്ത്യയും അമേരിക്കയും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിട്ടുണ്ടെന്നും മോഡി അഭിമുഖത്തില്‍ പറഞ്ഞു.

Prime Minister, Narendra Modi, Muslim, Channel,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Prime Minister, Narendra Modi, Muslim, Channel, America, Visit, National.

Post a Comment