Follow KVARTHA on Google news Follow Us!
ad
Posts

ഡല്‍ഹിയില്‍ പുതിയ തിരഞ്ഞെടുപ്പിന് ഗവര്‍ണര്‍ ശുപാര്‍ശയ്‌ക്കൊരുങ്ങുന്നു

ഏറെ വിവാദങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ നിയമസഭ തിരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങുന്നു. ഡല്‍ഹിയില്‍ പുതിയ Delhi, Government of Delhi, Najeeb Jung, BJP, Congress, Aam Aadmi Party, Pranab Mukherjee, Supreme Court
ന്യൂഡല്‍ഹി: (www.kvartha.com 02.09.2014) ഏറെ വിവാദങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ നിയമസഭ തിരഞ്ഞെടുപ്പിന് സാഹചര്യമൊരുങ്ങുന്നു. ഡല്‍ഹിയില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ് ഈയാഴ്ച പ്രസിഡന്റ് പ്രണബ് മുഖര്‍ജിയോട് ശുപാര്‍ശ ചെയ്യുമെന്നാണ് സൂചന.

ഒന്നുകില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കുക, അല്ലെങ്കില്‍ നിയമസഭ പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക എന്നിവയാണ് ശുപാര്‍ശ കത്തില്‍ ഗവര്‍ണര്‍ ഉള്‍പ്പെടുത്തുകയെന്നും റിപോര്‍ട്ട് പറയുന്നു.
ഡല്‍ഹി നിയമസഭ പിരിച്ചുവിടണമെന്നും പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കുന്നതിനിടയിലാണ് പുതിയ റിപോര്‍ട്ട്. സെപ്റ്റംബര്‍ 9നാണ് സുപ്രീം കോടതി ഹര്‍ജി പരിഗണിക്കുക.

ഡല്‍ഹിയില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്താത്തതിനെ സുപ്രീം കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. ബിജെപി മറ്റ് പാര്‍ട്ടി എം.എല്‍.എമാരെ വശത്താക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നുവെന്ന് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
 Delhi, Government of Delhi, Najeeb Jung, BJP, Congress, Aam Aadmi Party, Pranab Mukherjee, Supreme Court


SUMMARY: New Delhi: Delhi may see fresh Assembly Elections soon as the Lieutenant-Governor, Najeeb Jung, is likely to recommend the same to President Pranab Mukherjee this week.

Keywords: Delhi, Government of Delhi, Najeeb Jung, BJP, Congress, Aam Aadmi Party, Pranab Mukherjee, Supreme Court

Post a Comment