Follow KVARTHA on Google news Follow Us!
ad

മകളെയും പേരക്കുട്ടികളെയും വെടിവെച്ചു കൊന്നശേഷം മധ്യവയസ്‌ക്കന്‍ ആത്മഹത്യ ചെയ്തു

മകളേയും ആറ് പേരക്കുട്ടികളേയും വെടിവെച്ച് കൊന്നശേഷം മധ്യവയസ്‌കന്‍ സ്വയം Gun attack, Criminal Case, Police, Jail, Son, World,
ഫ്‌ളോറിഡ: (www.kvartha.com 19.09.2014)മകളേയും ആറ് പേരക്കുട്ടികളേയും വെടിവെച്ച് കൊന്നശേഷം മധ്യവയസ്‌കന്‍ സ്വയം നിറയൊഴിച്ചു മരിച്ചു. ഫ്‌ളോറിഡയിലെ പനാമ സിറ്റിയില്‍ നിന്നും 200 മൈല്‍ അകലെയുള്ള ബെല്ലില്‍ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.

മൂന്ന് മാസത്തിനും 10 വയസിനുമിടയില്‍ പ്രായമുള്ള കുട്ടികളെയാണ് ഡോണ്‍ ചാള്‍സ് സ്പിരിറ്റ്(51) വെടിവെച്ച് കൊന്നത്. അതിനുശേഷം ഇയാള്‍ സ്വയം നിറയൊഴിക്കുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ  ഡോണ്‍ സ്പിരിറ്റ് മകളെയും കൊച്ചുമക്കളെയും കൊല്ലാനുണ്ടായ കാരണം വ്യക്തമല്ല. പോലീസ് കേസെടുത്ത്  സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണ്.

2001 ല്‍ നായാട്ടിനു പോയ അവസരത്തില്‍ അബദ്ധത്തില്‍ മകനെ വെടിവെച്ചു കൊന്ന കേസില്‍ സ്പിരിറ്റിന് മൂന്നു വര്‍ഷത്തെ ശിക്ഷ ലഭിച്ചിരുന്നു. 1998 ല്‍ ഖഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട സ്പിരിറ്റ് 2006 ലാണ് ജയില്‍ മോചിതനായത്.

Bell Shooting: Man Kills Daughter, Six Grandchildren, Commits Suicide In Florida, Gun attack,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
വീട്ടമ്മയെ കഴുത്ത് ഞെരിച്ചുകൊന്ന് കെട്ടിത്തൂക്കി; മകനും ഭാര്യയും പേരമകനും അറസ്റ്റില്‍

Keywords: Bell Shooting: Man Kills Daughter, Six Grandchildren, Commits Suicide In Florida, Gun attack, Criminal Case, Police, Jail, Son, World.

Post a Comment