Follow KVARTHA on Google news Follow Us!
ad

15 കാരന്‍ അയല്‍ക്കാരിയായ 45 കാരിയെ വീട്ടില്‍ പൂട്ടിയിട്ടു ബലാത്സംഗം ചെയ്തു

15 കാരന്‍ അയല്‍ക്കാരിയായ 45 വയസ്സുള്ള വീട്ടമ്മയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തു Mangalore, Molestation, Case, Accused, National, Belthangady, 15 year old
മംഗലാപുരം: (www.kvartha.com 01.09.2014) 15 കാരന്‍ അയല്‍ക്കാരിയായ 45 വയസ്സുള്ള വീട്ടമ്മയെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്തു. ബെല്‍ത്തങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പടങ്ങാടിയില്‍ ഞായറാഴ്ചയാണ് സംഭവം.

സ്ത്രീ വീട്ടില്‍ തനിച്ചുള്ള സമയം നോക്കി എത്തിയ 15കാരന്‍ വാതിലുകള്‍ അകത്തു നിന്നു പൂട്ടിയ ശേഷം സ്ത്രീയെ കീഴ്‌പ്പെടുത്തി ബലാത്സംഗത്തിനു ഇരയാക്കുകയായിരുന്നു. പുറത്തു പോയിരുന്ന  മകള്‍ വീട്ടിലെത്തിയപ്പോള്‍ വീട് അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. മാതാവിനെ വിളിച്ചെങ്കിലും വിളി കേട്ടില്ല. ഏറെ നേരം വാതിലില്‍ മുട്ടിയിട്ടും വാതില്‍ തുറന്നില്ല.

ജനലിലൂടെ നോക്കിയപ്പോള്‍ 15കാരന്‍ വീട്ടിനുള്ളില്‍ ഇരിക്കുന്നത് കണ്ടു. വിവരം അയല്‍ക്കാരെ അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ വാതില്‍ തകര്‍ത്ത് 15 കാരനെ പിടികൂടി കൈകാര്യം ചെയ്ത ശേഷം പോലീസില്‍ ഏല്‍പിക്കുകയായിരുന്നു.  സ്ത്രീ അബോധാവസ്ഥയില്‍ വീട്ടില്‍ കിടക്കുകയായിരുന്നു. മകള്‍ നല്‍കിയ പരാതിയില്‍ 15 കാരനെതിരെ പോലീസ് കേസെടുത്തു. അന്വേഷണത്തില്‍ വീട്ടമ്മ ബലാത്സംഗത്തിനിരയായതായി തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Mangalore, Molestation, Case, Accused, National, Belthangady, 15 year old

Keywords: Mangalore, Molestation, Case, Accused, National, Belthangady, 15 year old, 15-year-old boy accused of molesting 45-year-old woman.

Post a Comment