Follow KVARTHA on Google news Follow Us!
ad

ബന്ദികളെ മോചിപ്പിക്കാനെത്തിയ യുഎസ് കമാന്‍ഡോകള്‍ ഇളിഭ്യരായി മടങ്ങി

മസാച്ചുസെറ്റ്‌സ്(യുഎസ്): (www.kvartha.com 21.08.2014) യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രത്യേക അനുവാദത്തോടെ നടത്തിയ മിലിട്ടറി ഓപ്പറേഷന്‍ പാളി. സിറിയയില്‍ ഐസില്‍ പോരാളികളുടെ തടവില്‍ കഴിയുന്ന ബന്ദികളെ മോചിപ്പിക്കാനായിരുന്നു യുഎസ് കമാന്‍ഡോകളുടെ ശ്രമം. U.S, Commando Operation, Delta Force, Syria,
മസാച്ചുസെറ്റ്‌സ്(യുഎസ്): (www.kvartha.com 21.08.2014) യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രത്യേക അനുവാദത്തോടെ നടത്തിയ മിലിട്ടറി ഓപ്പറേഷന്‍ പാളി. സിറിയയില്‍ ഐസില്‍ പോരാളികളുടെ തടവില്‍ കഴിയുന്ന ബന്ദികളെ മോചിപ്പിക്കാനായിരുന്നു യുഎസ് കമാന്‍ഡോകളുടെ ശ്രമം.

പാതി രാത്രിക്ക് ശേഷം ഹെലികോപ്റ്റര്‍ വഴി സിറിയയിലെ ഓയില്‍ റിഫൈനറിയിലിറങ്ങിയ യുഎസ് കമാന്‍ഡോകള്‍ക്ക് ഐസില്‍ പോരാളികളെ അല്ലാതെ ആരേയും കാണാന്‍ കഴിഞ്ഞില്ല. യുഎസിന്റെ ഡെല്‍റ്റ ഫോഴ്‌സ് കമാന്‍ഡോകളാണ് ഓപ്പറേഷന്‍ നടത്തിയത്.

ഐസില്‍ പോരാളികളുമായി ഏറ്റുമുട്ടിയ ശേഷം റിഫൈനറിയില്‍ കമാന്‍ഡോകള്‍ തിരച്ചില്‍ നടത്തിയെങ്കിലും ബന്ദികളാക്കിയ ആരേയും അവിടെ കാണാന്‍ കഴിഞ്ഞില്ലെന്ന് യുഎസ് തന്നെയാണ് വ്യക്തമാക്കിയത്. യുഎസ് ജേര്‍ണലിസ്റ്റ് ജെയിംസ് ഫോളെയുടെ തലയറുക്കുന്ന വീഡിയോ പുറത്തുവന്നതിന്റെ പിറ്റേന്നാണ് ഈ വിവരം യുഎസ് പുറത്തുവിടുന്നത്.

U.S, Commando Operation, Delta Force, Syria,
ജെയിംസ് ഫോളെയെ വധിക്കുന്നതിന് ഒരാഴ്ച മുന്‍പ് തന്നെ ഐസില്‍ യുഎസിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. ഐസില്‍ ശക്തികേന്ദ്രങ്ങളില്‍ നടക്കുന്ന യുഎസ് വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ജെയിംസ് ഫോളെയെ കഴുത്തറുത്ത് കൊല്ലുമെന്നായിരുന്നു ഭീഷണി.

SUMMARY: Edgartown, Massachusetts: A secret nighttime military mission authorized by President Barack Obama to rescue Americans held captive in Syria failed early this summer when a team of two dozen Delta Force commandos raided an oil refinery in the northern part of the country but found after a firefight with Islamic militants that there were no hostages to be saved, officials said Wednesday.



Keywords: U.S, Commando Operation, Delta Force, Syria,

Post a Comment