Follow KVARTHA on Google news Follow Us!
ad

അരുന്ധതി റോയിയുടെ പ്രസംഗ ടേപ്പ് വേണമെന്ന് സര്‍വകലാശാലയോട് പോലീസ്

ബുക്കര്‍ പ്രൈസ് ജേതാവ് അരുന്ധതി റോയിയുടെ വിവാദ പ്രസംഗ ദൃശ്യങ്ങള്‍ നല്‍കണമെന്ന് കേരള സര്‍വകലാശാലയോടു പോലീസ് Arundhati Roy, University, Kerala, Speech, Police, Case, University and police in dilemma on Arundhati Roy's speech.
തിരുവനന്തപുരം: (www.kvartha.com 02.08.2014)  ബുക്കര്‍ പ്രൈസ് ജേതാവ് അരുന്ധതി റോയിയുടെ വിവാദ പ്രസംഗ ദൃശ്യങ്ങള്‍ നല്‍കണമെന്ന് കേരള സര്‍വകലാശാലയോടു പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ സര്‍വകലാശാല അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇതോടെ കഴിഞ്ഞ 17നു അരുന്ധതി റോയി നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്കു കടന്നു. മഹാത്മ ഗാന്ധിക്കു ലഭിച്ച പരിഗണന അയ്യങ്കാളിക്കു ലഭിച്ചില്ലെന്നും ഗാന്ധിജി സവര്‍ണവാദിയും ദളിത് വിരുദ്ധനുമായിരുന്നുവെന്നും ആരോപിക്കുന്ന പരാമര്‍ശങ്ങളാണ് വിവാദത്തില്‍. സര്‍വകലാശാലയിലെ ചരിത്രവിഭാഗവും അയ്യങ്കാളി ചെയറും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിലെ മുഖ്യപ്രഭാഷണമാണു വിവാദമായത്.

വെള്ളിയാഴ്ച ചരിത്രവിഭാഗം മേധാവി ഡോ. സുരേഷ് ജ്ഞാനേശ്വറിനെ ഫോണില്‍ വിളിച്ചാണ് സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് അരുന്ധതി റോയിയുടെ പ്രസംഗത്തിന്റെ ടേപ്പ് ആവശ്യപ്പെട്ടത്. പ്രസംഗത്തിന്റെ കമ്പ്യൂട്ടര്‍ പ്രിന്റൗട്ടും ആവശ്യപ്പെട്ടു. സര്‍വകലാശാല രജിസ്ട്രാറോട് ആണ് അത് ചോദിക്കേണ്ടതെന്നും തങ്ങള്‍ക്ക് അത് കൈമാറാന്‍ അധികാരമില്ലെന്നും പോലീസിനെ അറിയിച്ചതായി ഡോ. സുരേഷ് ജ്ഞാനേശ്വര്‍ വെളിപ്പെടുത്തി. മാത്രമല്ല പ്രസംഗ ദൃശ്യങ്ങളും അതിന്റെ അച്ചടിച്ച പൂര്‍ണരൂപവും ഇന്റര്‍നെറ്റില്‍ ലഭ്യവുമാണ്.

ഗാന്ധിജിക്ക് എതിരെ നടത്തിയ പ്രസംഗത്തോട് കേരളം പുലര്‍ത്തുന്ന മൗനത്തില്‍ പ്രതിഷേധിച്ച് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് എം.എം. ഹസനും കടന്നപ്പള്ളി രാമചന്ദ്രനും ശക്തമായി പ്രതിഷേധിച്ചു. മാത്രമല്ല അരുന്ധതിക്കെതിരേ കേസെടുക്കണം എന്ന കടന്നപ്പള്ളിയുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രി ഡി.ജി.പിക്ക് നിര്‍ദേശവും നല്‍കി. സിറ്റി പോലീസ് പ്രസംഗ ടേപ്പ് ചോദിച്ചത് ഇതിന്റെ ഭാഗമാണെന്ന് അറിയുന്നു. ഡോ. എം. ഗംഗാധരനും മുന്‍ എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാനും അരുന്ധതിയെ വിമര്‍ശിച്ചിരുന്നു.

അതേസമയം, അരുന്ധതിയുടെ പ്രസംഗം വിവാദമായ പശ്ചാത്തലത്തില്‍ അവരെ സംരക്ഷിച്ചുകൊണ്ട്് ശക്തമായി രംഗത്തുവരാന്‍ ദളിത് സംഘടനകള്‍ നീക്കം തുടങ്ങി. ഡി.എച്ച്.ആര്‍.എം. ആണ് ഇതിനു മുന്‍കൈയെടുക്കുന്നത്. സര്‍വകലാശലയുടെ സെമിനാറിനാണ് അരുന്ധതി വന്നതെങ്കിലും ഡി.എച്ച്.ആര്‍.എം. ആയിരുന്നു അനൗദ്യോഗികമായി അവരുടെ ആതിഥേയത്വം വഹിച്ചത്. ഡി.എച്ച്.ആര്‍.എം. അധ്യക്ഷ സെലീന പ്രക്കാനം അരുന്ധതിയുടെ പ്രസംഗത്തെ ശക്തമായി ന്യായീകരിക്കുകയും ചെയ്തിരുന്നു. കാര്‍ത്തികേയന്റെ ലേഖനത്തെ പിന്തുണച്ചുകൊണ്ട്് അരുന്ധതിക്കെതിരെ സുഗതകുമാരി കൂടി രംഗത്തുവന്നതിന്റെ മണിക്കൂറുകള്‍ക്കുള്ളിലാണ് പോലീസ് പ്രസംഗ ടേപ്പ് ആവശ്യപ്പെട്ടത്.

ടേപ്പ് പരിശോധിച്ച ശേഷം പ്രസംഗം ഗാന്ധിജിയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെങ്കില്‍ കേസ് എടുക്കാനാണ് ഉന്നതതല നിര്‍ദേശമെന്നു സൂചനയുണ്ട്.
 Arundhati Roy, University, Kerala, Speech, Police, Case, University and police in dilemma on Arundhati Roy's speech

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Arundhati Roy, University, Kerala, Speech, Police, Case, University and police in dilemma on Arundhati Roy's speech.

2 comments

  1. സത്യം പറഞ്ഞാല്‍ കേസ് എടുത്തു കളയുമോ? അംബേദ്‌കര്‍ എന്ന ഒരു സിനിമയുണ്ട്. മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് കിട്ടിയ ചിത്രം. അപ്പോള്‍ ആ സിനിമക്ക് എതിരെ വല്യൊരു കേസ് വേണ്ടി വരും.
  2. ഒരു ലക്ഷത്തോളം മരങ്ങള്‍, കാറ്റാടി യന്ത്രങ്ങള്‍ സ്ഥപ്പിച്ചു, വൈദ്യുതി ഉണ്ടാക്കാന്‍ വേണ്ടി, മുറിച്ചു കളഞ്ഞു എന്നറിയുന്നു. പരിസ്ഥിതി സംരക്ഷണം ഉറപ്പു വരുത്താത്ത ഉദ്യോഗസ്ഥ-ഭരണ ഭീകരത തന്നെയാണ്, ഈ കൊലകള്‍ നടത്തിയത്; പ്രക്രിതിയല്ല.