Follow KVARTHA on Google news Follow Us!
ad

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെയ്പ്; 8 വയസുകാരനും പിതാവും കൊല്ലപ്പെട്ടു

അതിര്‍ത്തിയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. 22 ബി.എസ്.എഫ് പോസ്റ്റുകള്‍ക്കു Jammu, Military, Killed, Child, Gun attack, Conference, Pakistan, National,
ജമ്മു: (www.kvartha.com 23.08.2014) അതിര്‍ത്തിയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. 22 ബി.എസ്.എഫ് പോസ്റ്റുകള്‍ക്കു നേരെ പാകിസ്താന്‍ നടത്തിയ വെടിവെയ്പില്‍ രണ്ട്  സാധാരണക്കാര്‍ കൊല്ലപ്പെട്ടു. എട്ടുവയസുകാരനും പിതാവുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബാംഗങ്ങള്‍ക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഒരു ബി.എസ്.എഫ് ജവാനുള്‍പെടെ നാലു പേര്‍ക്കും അക്രമത്തില്‍ പരിക്കേറ്റു.

ഇന്ത്യന്‍ സൈന്യവും പാകിസ്താനു മേല്‍ ശക്തമായി തിരിച്ചടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ആര്‍.എസ്പുരയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റിനു നേര്‍ക്കും പാകിസ്താന്റെ ഭാഗത്തുനിന്നും ആക്രമണമുണ്ടായിരുന്നു. രണ്ടാഴ്ചക്കിടെ പാക് സൈന്യം അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്. അതേസമയം ജനവാസ കേന്ദ്രങ്ങള്‍ക്കു നേരെയുള്ള അക്രമത്തില്‍ വിദേശമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഓട്ടോമാറ്റിക് ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണമാണ് പാകിസ്താന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.  ഇന്ത്യയിലെ പാകിസ്താന്‍ സ്ഥാനപതി കശ്മീരിലെ വിഘടനവാദി നേതാക്കളുമായി ചര്‍ച്ച നടത്തിയതില്‍ പ്രതിഷേധിച്ച് പാകിസ്താനുമായുളള സെക്രട്ടറിതല ചര്‍ച്ച ഇന്ത്യ ഒഴിവാക്കിയിരുന്നു. വിഘടനവാദി നേതാവായ ഷബീര്‍ അഹ്മദ് ഷായുമായി പാകിസ്താന്‍ സ്ഥാനപതി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ്  ഇന്ത്യ സെക്രട്ടറി തല ചര്‍ച്ച ഒഴിവാക്കിയത്.

Jammu, Military, Killed, Child, Gun attack, Conference, Pakistan, National.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 

Keywords: Jammu, Military, Killed, Child, Gun attack, Conference, Pakistan, National.

1 comment

  1. മദ്യ നിരോധനം മൂലം വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നും ആ നഷ്ടം "താന്‍" ഏറ്റെടുക്കുന്നുവെന്നും ഒരു മന്തിയുടെ പ്രസ്ഥാവന കണ്ടു, ശരിക്കും ഞെട്ടി. അവന്‍ ആരാ, ഈ നഷ്ടം ഏറ്റെടുക്കാന്‍? അവനു ശമ്പളം കൊടുക്കുന്നത് ജനങ്ങള്‍ ആണ്. അത് വെട്ടി വിഴുങ്ങിയാല്‍ മതി. ഇത് മൂലം വന്‍ സാമ്പത്തിക ലാഭം ആണ് സ്റ്റേറ്റ്നു ഉണ്ടാകുക. വിവരം കെട്ടവര്‍ മന്ത്രി ആയാല്‍ കണക്കു പോലും അറിയില്ല. നിങ്ങള്‍ പ്രതികരിക്കൂ, ലാഭം ഉണ്ടാകുന്നതു ഞാന്‍ പറഞ്ഞു തരാം... മന്ത്രിമാര്‍ എന്നെ ബന്ധപെട്ടാല്‍ വിശദ വിവരം നല്‍കാം...