Follow KVARTHA on Google news Follow Us!
ad

കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും ഒന്നിക്കുന്നു

ഏറെ നാളത്തെ ഗോസിപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയും 'They will marry!' BCCI 'let Anushka stay with Virat Kohli because they plan to wed shortly', BCCI, Anushka, Virat Kohli, dilemma, travelling, girlfriend, management, married
മുംബൈ:(www.kvartha.com 23.08.2014) ഏറെ നാളത്തെ ഗോസിപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയും ഒന്നിക്കുന്നു. ബി.സി.സി.ഐ. ആണ് ഇരുവരുടേയും വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചത്.

ഇംഗ്ലണ്ട് പര്യടനത്തില്‍ പുറപ്പെട്ട വിരാട് കോഹ്ലിയോടൊപ്പം അനുഷ്‌കയെയും കണ്ടത് ഏറെ ഗോസിപ്പുകള്‍ക്ക് കാരണമായിരുന്നു. ഇവരെ ഒരുമിച്ച് തങ്ങാനനുവദിച്ചത് ബി.സി.സി.ഐ. സെക്രട്ടറി സഞ്ജയ് പട്ടേല്‍ തന്നെയാണെന്നാണ് ബോര്‍ഡിലെ മുതിര്‍ന്ന അംഗത്തിന്റെ വെളിപ്പെടുത്തല്‍. വിരാടും അനുഷ്‌കയും ഉടന്‍ വിവാഹിതരാവുമെന്നതിനാല്‍ ഒരുമിച്ച് കഴിയാൻ അനുവദിച്ചതില്‍ തെറ്റില്ലെന്നാണത്രേ സഞ്ജയ് പട്ടേല്‍ ടീം മാനേജര്‍ സുനില്‍ദേവിനോട് പറഞ്ഞത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിയുടെ അടിസ്ഥാനത്തില്‍ ബിസിസിഐ കോച്ചിങ് സ്റ്റാഫിനെ വരെ മാറ്റുകയുണ്ടായിരുന്നു. വിദേശ പര്യടനത്തിന് താരങ്ങള്‍ക്കൊപ്പം ഭാര്യയും കാമുകിയും അനുഗമിക്കുന്നത് കളിക്കാരുടെ ഏകാഗ്രത കുറയ്ക്കുമെന്നാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ നിരീക്ഷണം. എന്നാല്‍ കോഹ്‌ലി ഒരു കുഴപ്പവുമുണ്ടാക്കില്ലെന്നും കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുമെന്നും അറിയിച്ചതിനാലാണ് തങ്ങാനനുവദിച്ചതെന്നാണ് ബി.സി.സി.ഐ. പറയുന്നത്.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: 'They will marry!' BCCI 'let Anushka stay with Virat Kohli because they plan to wed shortly', BCCI, Anushka, Virat Kohli, dilemma, travelling, girlfriend, management, married, Entertainment, Sports, Love, England, Cricket, Marriage

Post a Comment