Follow KVARTHA on Google news Follow Us!
ad

ഫോട്ടോഷോപ്പ് ചതിച്ചു; എയര്‍പോര്‍ട്ടിലെത്തിയ വധുവിനെ കണ്ട് വരന്‍ മുങ്ങി

റിയാദ്(സൗദി അറേബ്യ): (www.kvartha.com 18.08.2014) സൗദി എയര്‍പോര്‍ട്ടിലെത്തിയ വധുവിനെ കണ്ട് ഈജിപ്ഷ്യന്‍ വരന്‍ പമ്പകടന്നു.Saudi Arabia, Egypt, Groom, Saudi airport,
റിയാദ്(സൗദി അറേബ്യ): (www.kvartha.com 18.08.2014) സൗദി എയര്‍പോര്‍ട്ടിലെത്തിയ വധുവിനെ കണ്ട് ഈജിപ്ഷ്യന്‍ വരന്‍ പമ്പകടന്നു. വധുവിനെ കാത്ത് മണിക്കൂറുകളോളം കാത്തുനിന്ന വരന്‍ വധുവിനെ കണ്ടതോടെ ഓടി പുറത്തുകടക്കുകയായിരുന്നു. വരന്റെ സഹോദരന്‍ അയച്ചുകൊടുത്ത യുവതിയുടെ ഫോട്ടോ കണ്ടാണ് വരന്‍ വധുവിനെ കാണാതെ നിക്കാഹ് നടത്തിയത്. എന്നാല്‍ വധുവിന്റെ യഥാര്‍ത്ഥ രൂപം വരന് ഇഷ്ടമായില്ല.

എയര്‍പോര്‍ട്ടില്‍ നിന്ന് ഓടി പുറത്തുകടന്ന യുവാവ് വാഹനത്തില്‍ കയറി പോകുന്നതുകണ്ട സുരക്ഷ ഗാര്‍ഡുകള്‍ വാഹനത്തെ പിന്തുടര്‍ന്ന് യുവാവിനെ പിടികൂടി. മോഷ്ടാവാണെന്ന് കരുതിയായിരുന്നു ഇത്. എന്നാല്‍ യുവാവ് യഥാര്‍ത്ഥ കാരണം പറഞ്ഞതോടെ സുരക്ഷാ ഗാര്‍ഡുകള്‍ യുവാവിനെ വിട്ടയച്ചു.
Saudi Arabia, Egypt, Groom, Saudi airport,
യുവതി വിവാഹമോചന ഹര്‍ജി നല്‍കിയതായാണ് റിപോര്‍ട്ട്.

SUMMARY: An Egyptian groom ran away from his bride just after she arrived at a Saudi airport after he was shocked at how she looked.

Keywords: Saudi Arabia, Egypt, Groom, Saudi airport,

Post a Comment