Follow KVARTHA on Google news Follow Us!
ad

പള്ളിക്കുള്ളില്‍ വെച്ച് അശ്ലീല രംഗങ്ങള്‍ ചിത്രീകരിച്ച 24കാരി അറസ്റ്റില്‍

പള്ളിക്കുള്ളില്‍ വെച്ച് അശ്ലീല രംഗങ്ങള്‍ ചിത്രീകരിക്കുകയും അത് ഓണ്‍ലൈനില്‍ Woman, Arrest, Complaint, Poster, World,
വിയന്ന: (www.kvartha.com 16.08.2014) പള്ളിക്കുള്ളില്‍ വെച്ച് അശ്ലീല രംഗങ്ങള്‍ ചിത്രീകരിക്കുകയും അത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. ഓസ്ട്രിയയിലെ ലിന്‍സ് നഗരത്തിനടുത്തുള്ള ഹോവര്‍ഷിങിലെ കാത്തോലിക്ക പള്ളി വികാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

പോളിഷ് വംശജയായ 24കാരിയാണ് അറസ്റ്റിലായത്. പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ യുവതി പ്രാര്‍ത്ഥനയ്ക്കിടെ സ്വന്തം വസ്ത്രങ്ങള്‍ക്കിടയില്‍ കയ്യിട്ട് സ്വകാര്യഭാഗങ്ങള്‍ സ്പര്‍ശിക്കുന്നതടക്കമുള്ള രംഗങ്ങള്‍ ഷൂട്ട് ചെയ്ത് അവ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മുഖം വ്യക്തമാക്കാതെ ആണ്  ചിത്രീകരണം. വീഡിയോ പുറത്തുവന്നതോടെയാണ്  പള്ളി ഏതാണെന്ന് മനസിലായത്.

തുടര്‍ന്ന് പള്ളി വികാരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംശയം തോന്നിയാണ് പോലീസ് പെണ്‍കുട്ടിയെ  ചോദ്യം ചെയ്തത്. ഒടുവില്‍ അവര്‍  കുറ്റം സമ്മതിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.  മതവികാരങ്ങള്‍ വ്രണപ്പെടുത്തി എന്നതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. കുറ്റം തെളിഞ്ഞാല്‍ ആറു മാസം വരെ ജയില്‍ ശിക്ഷ ലഭിക്കാം.

Police track down wanted porn star who made seedy film in church - by releasing footage, Woman, Arrest, Complaint, Poster, World.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Police track down wanted porn star who made seedy film in church - by releasing footage, Woman, Arrest, Complaint, Poster, World.

Post a Comment