Follow KVARTHA on Google news Follow Us!
ad

വിമാനത്തിലെ മോഷണം: കൊല്ലം സ്വദേശിയായ കള്ളനെ പോലീസ് തെരയുന്നു

വിമാനത്തിനുള്ളിലും മോഷണം. ചൊവ്വാഴ്ച രാവിലെ കൊളംബോയില്‍ നിന്നും Kollam, chennai, Natives, Complaint, Woman, Gold, Customs, Kerala,
തിരുവനന്തപുരം: (www.kvartha.com 27.08.2014) വിമാനത്തിനുള്ളിലും മോഷണം. ചൊവ്വാഴ്ച രാവിലെ കൊളംബോയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ വിമാനത്തിലുള്ളിലാണ് മോഷണം നടന്നത്. തമിഴ്‌നാട് വിരുത നഗര്‍ സ്വദേശിനി ശാന്തിയുടെ പരാതിയില്‍ പോലീസ് മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്തി. കൊല്ലം സ്വദേശിയാണ് തട്ടിപ്പ് നടത്തിയതെന്ന് വിമാനത്തിനുള്ളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മനസിലായിട്ടുണ്ട്. ഇയാളെ പിടികൂടാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

കൊളംബോയിലെ വസ്ത്രവില്‍പ്പനക്കാരിയാണ്  ശാന്തി. ഇവര്‍ ധരിച്ചിരുന്ന 15 പവന്‍ സ്വര്‍ഭാരണങ്ങളാണ് വിമാനത്തിനുള്ളില്‍ വെച്ച്  സഹയാത്രികന്‍ കവര്‍ന്നത്. വിമാനയാത്രക്കിടെയാണ്  തൊട്ടടുത്ത സീറ്റില്‍ യാത്ര ചെയ്തിരുന്ന രാജപ്പനെ ശാന്തി പരിചയപ്പെട്ടത്. പിന്നീട് ഇരുവരും സുഹൃത്തുക്കളായി. ഇതിനിടയില്‍ ശാന്തിയുടെ കഴുത്തിലുണ്ടായിരുന്ന  15 പവന്‍ തൂക്കമുള്ള മാല രാജപ്പന്‍ കാണുകയുണ്ടായി. രാജപ്പന്‍ ശാന്തിയോട് ഇത്രയും തൂക്കംവരുന്ന മാല ധരിച്ചാല്‍ വിമാനത്താവളത്തിലിറങ്ങിയാല്‍ കസ്റ്റംസ് പിടികൂടുമെന്ന് പറഞ്ഞു.

എന്നാല്‍ താന്‍ സ്ഥിരമായി മധുര വിമാനത്താവളം വഴി യാത്ര ചെയ്യുന്നതാണെന്നും അപ്പോഴൊന്നും  കസ്റ്റംസുകാര്‍ തന്നെ പിടികൂടിയിട്ടില്ലെന്നും ശാന്തി  പറഞ്ഞു. ഇതിനു മറുപടിയായി തിരുവനന്തപുരത്തെ കസ്റ്റംസുകാര്‍ പുലികളാണെന്നും, സ്വര്‍ണം തന്റെ കൈവശം തരികയാണെങ്കില്‍ ബാഗില്‍ വെച്ച് രഹസ്യമായി വിമാനത്താവളത്തിനു പുറത്തെത്തിക്കാമെന്നും രാജപ്പന്‍ പറഞ്ഞു. ഒടുവില്‍ രാജപ്പന്റെ ഉപദേശം സ്വീകരിക്കാന്‍ ശാന്തി തയ്യാറാവുകയും വിമാനത്തിനുള്ളില്‍ വെച്ച് മാത്രം കണ്ട് പരിചയപ്പെട്ട സുഹൃത്തിന്റെ കയ്യില്‍ സൂക്ഷിക്കാന്‍ 15 പവന്‍ സ്വര്‍ണം നല്‍കുകയും ചെയ്തു.

എന്നാല്‍ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ പരിശോധനക്കിടെ രാജപ്പന്‍ മുങ്ങി. തന്റെ സ്വര്‍ണം സൂക്ഷിക്കാനേല്‍പിച്ച സുഹൃത്തിനെ  അന്വേഷിച്ച്  ശാന്തി വിമാനത്താവളത്തിനുളളില്‍ ഓടി നടന്നു. ഒടുവില്‍ കാണാതായപ്പോള്‍ കരച്ചിലും ബഹളവുമായി. പോലീസ് കാര്യമന്വേഷിച്ചപ്പോഴാണ് വിമാനത്തിനുള്ളില്‍ നടന്ന തട്ടിപ്പ് പുറത്താവുന്നത്.

സിസിടിവി ദൃശ്യങ്ങളില്‍ നിന്നും താടിക്കാരന്‍ സുഹൃത്തിനെ ശാന്തി കസ്റ്റംസുമാര്‍ക്ക് കാണിച്ചുകൊടുത്തു. എന്നാല്‍  പോലീസ് അന്വേഷിക്കാന്‍ തുടങ്ങിയപ്പോഴേക്കും രാജപ്പന്‍ സ്വര്‍ണവുമായി കടന്നിരുന്നു.

Police search for youth, who theft from plane, Kollam, Chennai, Natives,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ബേവിഞ്ച വെടിവെപ്പ്: രണ്ടാം പ്രതി മനീഷ് ഷെട്ടിയെ ബാംഗ്ലൂര്‍ ജയിലില്‍ നിന്ന് കാസര്‍കോട്ടെത്തിച്ചു

Keywords: Police search for youth, who theft from plane, Kollam, Chennai, Natives, Complaint, Woman, Gold, Customs, Kerala.

Post a Comment