Follow KVARTHA on Google news Follow Us!
ad

മദ്യനയം: മുഖ്യമന്ത്രി ആന്റണിയെ അതൃപ്തി അറിയിച്ചു

കേരളത്തില്‍ മദ്യനയം നടപ്പാക്കുന്നതു സംബന്ധിച്ച് തനിക്കുള്ള അതൃപ്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,Thiruvananthapuram, Chief Minister, Oommen Chandy, A.K Antony, Allegation, Kerala,
തിരുവനന്തപുരം:(www.kvartha.com 27.08.2014) കേരളത്തില്‍ മദ്യനയം നടപ്പാക്കുന്നതു സംബന്ധിച്ച് തനിക്കുള്ള അതൃപ്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയെ അറിയിച്ചു. ബുധനാഴ്ച രാവിലെ നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി അതൃപ്തി വ്യക്തമാക്കിയത്.

മദ്യനയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ഏകോപനം നഷ്ടമായി. ഇക്കാര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ എടുത്ത പല നിലപാടുകളും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കയാണ്. മദ്യലോബിക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണെന്ന ആരോപണം വലിയ പ്രതിസന്ധി സൃഷ്ടിച്ചുവെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതു സംബന്ധിച്ച് ഹൈക്കോടതിയുടെ വരെ വിമര്‍ശനം സര്‍ക്കാരിന് നേരിടേണ്ടി വന്നിട്ടുണ്ട്.

സര്‍ക്കാറിന്റെ പുതിയ മദ്യ നയം നടപ്പാക്കുന്നത് സംബന്ധിച്ച പ്രായോഗിക ബുദ്ധിമുട്ടുകളും മുഖ്യമന്ത്രി ആന്റണിയെ ധരിപ്പിച്ചു. അതേസമയം സര്‍ക്കാരും പാര്‍ട്ടിയും യോജിച്ച്  പ്രവര്‍ത്തിക്കണമെന്ന് ആന്റണി മുഖ്യമന്ത്രിയെ ഉപദേശിച്ചു.  കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തുവന്ന മുഖ്യമന്ത്രി ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.

Thiruvananthapuram, Chief Minister, Oommen Chandy, A.K Antony, Allegation,

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Thiruvananthapuram, Chief Minister, Oommen Chandy, A.K Antony, Allegation, Kerala.

Post a Comment